India

സി.സി.ബി.ഐ.യ്ക്ക് പുതിയ ഭാരവാഹികൾ

സി.സി.ബി.ഐ.യ്ക്ക് പുതിയ ഭാരവാഹികൾ

ചെന്നൈ: സി.സി.ബി.ഐ.യുടെ പുതിയ പ്രസിഡന്റായി ഗോവ-ദമാൻ ആർച്ച് ബിഷപ്പ് ഡോ. ഫിലിപ്പ്നേരി ഫെറാവോ തിരഞ്ഞെടുക്കപ്പെട്ടു. 2013 മുതൽ 2019 വരെയുള്ള കാലഘട്ടങ്ങളിൽ സി.സി.ബി.ഐ.യുടെ പ്രസിഡന്റായി സേവനം ചെയ്ത ബോംബെയിലെ ആർച്ച് ബിഷപ്പ് കാർഡിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ് വിരമിക്കുന്ന സ്ഥാനത്താണ് ആർച്ച് ബിഷപ്പ് ഡോ. ഫിലിപ്പ്നേരി ഫെറാവോ തെരഞ്ഞെടുക്കപ്പെട്ടത്. മഹാബലിപുരത്തെ ചെന്നൈ ആസ്ഥാനമായ ജോ ആനിമേഷൻ സെന്ററിൽ നടന്ന 31-ാമത് പ്ലീനറി അസംബ്ലിയിൽ വച്ചാണ് തീരുമാനം.

ചെന്നൈ-മൈലാപ്പൂർ ആർച്ച് ബിഷപ്പ് ഡോ. ജോർജ് ആന്റണിസാമി സി.സി.ബി.ഐ.യുടെ വൈസ് പ്രസിഡന്റായും ഡൽഹി ആർച്ച് ബിഷപ്പ് ഡോ. അനിൽ ജോസഫ് തോമസ് കൗട്ടോ സി.സി.ബി.ഐ.യുടെ സെക്രട്ടറി ജനറലായും വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.

132 രൂപതകളും 189 മെത്രാന്മാരുമായി പ്രവര്‍ത്തിക്കുന്ന ഭാരതത്തിലെ ലത്തീന്‍ സഭ ഏഷ്യയിലെ ഏറ്റവും വലുപ്പമുള്ളതും, ലോകത്ത് നാലാം സ്ഥാനത്തു നില്ക്കുന്നതുമായ മെത്രാന്‍ സംഘമാണ് (Episcopal Conference). രണ്ടുവര്‍ഷം കൂടുമ്പോള്‍ സമ്മേളിക്കുന്ന ഇത്തവണത്തെ 31-Ɔമത് സമ്പൂര്‍ണ്ണ സമ്മേളനം, “ക്രിസ്തുവിന്‍റെ കാരുണ്യത്തിന്‍റെയും സ്നേഹത്തിന്‍റെയും സുവിശേഷം” ഭാരതത്തിലെ ഇടവകകളിലൂടെയും സ്ഥാപനങ്ങളിലൂടെയും ഇനിയും ഫലവത്തായി പ്രഘോഷിക്കാനും, പ്രവര്‍ത്തനങ്ങള്‍ പുനരാവിഷ്ക്കരിക്കാനുമുള്ള കര്‍മ്മപദ്ധതികള്‍ ആവിഷ്ക്കരിച്ചുവരുന്നു.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker