Kerala

സി.സി.ബി.ഐ.യുടെ മൊബൈൽ ആപ്പ്; കാത്തലിക് കണക്ട്

ഇന്ത്യയിലെ കത്തോലിക്കാ സമൂഹത്തെ ബന്ധിപ്പിക്കുന്ന കാത്തലിക് കണക്ട് മൊബൈൽ ആപ്പ്...

സ്വന്തം ലേഖകൻ

ബംഗളൂരു: ഇന്ത്യൻ സഭയെക്കുറിച്ചുള്ള സമഗ്ര വിവരങ്ങളുമായി ഭാരതത്തിലെ ലത്തീൻ കത്തോലിക്കാ മെത്രാൻ സമതിയായ സിസിബിഐ കാത്തലിക് കണക്ട് മൊബൈൽ ആപ്പ് പുറത്തിറക്കി. ബംഗളൂരു സെന്റ് ജോൺസ് നാഷണൽ അക്കാദമി ആൻഡ് ഹെൽത്ത് സയൻസ് ഓഡിറ്റോറിയത്തിൽ നടന്ന ഉദ്‌ഘാടന പരിപാടിയിൽ സി.സി.ബി.ഐ. പ്രസിഡന്റ് കർദിനാൾ ഫിലിപ് നേരി ഫെറാവോ ആപ്പിന്റെ പ്രകാശന കർമ്മം നിർവഹിച്ചു.

കർദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ്, കർദിനാൾ ആന്റണി പൂല, ആർച്ച് ബിഷപ്പ് ഡോ.അന്തോണിസാമി, ആർച്ച് ബിഷപ്പ് ഡോ.അനിൽ കുട്ടോ, ആർച്ച് ബിഷപ്പ് ഡോ. പീറ്റർ മച്ചാഡോ, റവ.ഡോ. സ്റ്റീഫൻ ആലത്തറ, മൈക്കിൾ ഡിസൂസ, എന്നിവർ പ്രകാശന കർമ്മത്തിൽ സന്നിഹിതരായിരുന്നു.

ആധ്യാത്മിക കാര്യങ്ങൾക്കു പുറമെ, കത്തോലിക്കാ സഭയുടെ സേവന മേഖലകൾ, സി.സി.ബി.ഐ. പുറത്തിറക്കുന്ന പ്രസ്താവനകൾ, സി.സി.ബി.ഐ.യുടെ പ്രോഗ്രാമുകൾ, രൂപതകളെയും ഇടവകകളെയും സംബന്ധിക്കുന്ന വിവരങ്ങൾ, സഭയുടെ വ്യത്യസ്ത മേഖലകളിൽ നിന്നുള്ള വാർത്തകൾ എന്നിവയെല്ലാം കാത്തലിക് കണക്ടിൽ ലഭിക്കും.

2022-ൽ നടന്ന എക്സിക്യൂട്ടീവ് മീറ്റിംഗിൽ എടുത്ത തീരുമാനമനുസരിച്ചാണ് ഇന്ത്യയിലെ കത്തോലിക്കാ സമൂഹത്തെ ബന്ധിപ്പിക്കുന്ന കാത്തലിക് കണക്ട് മൊബൈൽ ആപ്പ് യാഥാർഥ്യമായത്.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker