Kerala

സി.എം.സി. സമൂഹം നിർവഹിക്കുന്നത് മഹത്തായ ശുശ്രൂഷ: ജോഷ്വാ മാർ ഇഗ്നാത്തിയോസ്

സി.എം.സി. സമൂഹം നിർവഹിക്കുന്നത് മഹത്തായ ശുശ്രൂഷ: ജോഷ്വാ മാർ ഇഗ്നാത്തിയോസ്

സ്വന്തം ലേഖകന്‍

ച​​​ങ്ങ​​​നാ​​​ശേ​​​രി: ആ​​​തു​​​ര ജീ​​​വ​​​കാ​​​രു​​​ണ്യ വി​​​ദ്യാ​​​ഭ്യാ​​​സ രം​​​ഗ​​​ങ്ങ​​​ളി​​​ൽ സി​​​.എം​​​.സി. സ​​​ന്യാ​​​സി​​​നീ സ​​​മൂ​​​ഹം മ​​​ഹ​​​ത്താ​​​യ ശു​​​ശ്രൂ​​​ഷ​​​യാ​​​ണ് നി​​​ർ​​​വ​​​ഹി​​​ക്കു​​​ന്ന​​​തെ​​​ന്ന് മാ​​​വേ​​​ലി​​​ക്ക​​​ര ബി​​​ഷ​​​പ് ജോ​​​ഷ്വാ മാ​​​ർ ഇ​​​ഗ്നാ​​​ത്തി​​​യോ​​​സ്. ക​​​ർ​​​മ്മ​​​ലീത്താ സ​​​ന്യാ​​​സി​​​നി സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ (സി​​​എം​​​എ​​​സി) ച​​​ങ്ങ​​​നാ​​​ശേ​​​രി ഹോ​​​ളി ക്വീ​​​ൻ​​​സ് പ്രൊ​​​വി​​​ൻ​​​സി​​​ന്‍റെ​​​യും ച​​​ങ്ങ​​​നാ​​​ശേ​​​രി മൗ​​​ണ്ട് കാ​​​ർ​​​മ​​​ൽ കോ​​​ണ്‍വ​​​ന്‍റി​​​ന്‍റെ​​​യും ശ​​​തോ​​​ത്ത​​​ര ര​​​ജ​​​ത​​​ജൂ​​​ബി​​​ലി ആ​​​ഘോ​​​ഷ സ​​​മ്മേ​​​ള​​​നം അ​​​സം​​​പ്ഷ​​​ൻ കോ​​​ള​​​ജി​​​ലെ ബി​​​ഷ​​​പ്ചാ​​​ൾ​​​സ് ല​​​വീ​​​ഞ്ഞ് ന​​​ഗ​​​റി​​​ൽ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു ബി​​​ഷ​​​പ്.

സി​​​.എം​​​.സി. സ​​​ന്യാ​​​സി​​​നീ സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ സേ​​​വ​​​നം സ​​​മൂ​​​ഹ​​​ത്തി​​​നു ല​​​ഭി​​​ച്ച വ​​​ലി​​​യ അ​​​നു​​​ഗ്ര​​​ഹ​​​മാ​​​ണ്. നി​​​യ​​​മ​​​ങ്ങ​​​ളി​​​ലൂ​​​ടെ​​​യും ബി​​​ല്ലു​​​ക​​​ളി​​​ലൂ​​​ടെ​​​യും അ​​​വ​​​കാ​​​ശ​​​ങ്ങ​​​ൾ ക​​​വ​​​ർ​​​ന്നെ​​​ടു​​​ക്കാ​​​നു​​​ള്ള ശ്ര​​​മം ന​​​ട​​​ക്കു​​​ന്ന​​​ത് ജാ​​​ഗ്ര​​​ത​​​യോ​​​ടെ കാ​​​ണ​​​ണ​​​മെ​​​ന്നും ബി​​​ഷ​​​പ് കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ ജോ​​​സ​​​ഫ് പെ​​​രു​​​ന്തോ​​​ട്ടം അ​​​നു​​​ഗ്ര​​​ഹ പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തി.​​​ മ​​​നു​​​ഷ്യ സ​​​മൂ​​​ഹ​​​ത്തി​​​നു ദി​​​ശാ​​​​​​ബോ​​​ധം പ​​​ക​​​രു​​​ന്ന​​​തി​​​നാ​​​ണ് ദൈ​​​വം സ​​​ഭ​​​യെ സ്ഥാ​​​പി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​തെ​​​ന്നും ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ സ​​​ന്യാ​​​സ സ​​​മൂ​​​ഹ​​​ങ്ങ​​​ളു​​​ടെ പ്ര​​​വ​​​ർ​​​ത്ത​​​നം മ​​​ഹ​​​നീ​​​യ​​​മാ​​​ണെ​​​ന്നും അ​​​ദ്ദേ​​​ഹം അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ടു.

സു​​​പ്പീ​​​രി​​​യ​​​ർ ജ​​​ന​​​റ​​​ൽ സി​​​സ്റ്റ​​​ർ സി​​​ബി സി​​​.എം​​​.എ​​​സി. അ​​​ധ്യ​​​ക്ഷ​​​ത​​​വ​​​ഹി​​​ച്ചു. അ​​​തി​​​രൂ​​​പ​​​ത വി​​​കാ​​​രി ജ​​​ന​​​റാ​​​ൾ മോ​​​ൺ. ജോ​​​സ​​​ഫ് മു​​​ണ്ട​​​ക​​​ത്തി​​​ൽ മു​​​ഖ്യ​​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തി.

ക​​​ത്തീ​​​ഡ്ര​​​ൽ വി​​​കാ​​​രി ഫാ.​​​കു​​​ര്യ​​​ൻ പു​​​ത്ത​​​ൻ​​​പു​​​ര സു​​​വ​​​നീ​​​ർ പ്ര​​​കാ​​​ശ​​​നം​​​ചെ​​​യ്തു. മു​​​നി​​​സി​​​പ്പ​​​ൽ കൗൺസി​​​ല​​​ർ​​​മാ​​​രാ​​​യ സാ​​​ജ​​​ൻ ഫ്രാ​​​ൻ​​​സി​​​സ്, സി​​​ബി പാ​​​റ​​​യ്ക്ക​​​ൽ, സി​​​.എം​​​.സി. പ്രൊ​​​വി​​​ൻ​​​ഷ്യ​​​ൽ സു​​​പ്പീ​​​രി​​​യ​​​ർ സി​​​സ്റ്റ​​​ർ സു​​​മ റോ​​​സ്, എ​​​ഫ്സി​​​സി പ്രൊ​​​വി​​​ൻ​​​ഷ്യ​​​ൽ സു​​​പ്പീ​​​രി​​​യ​​​ർ സി​​​സ്റ്റ​​​ർ ലി​​​റ്റി, മ​​​ദ​​​ർ സു​​​പ്പീ​​​രി​​​യ​​​ർ സി​​​സ്റ്റ​​​ർ ജോ​​​യി​​​സ്, സാം​​​സ​​​ണ്‍ വ​​​ലി​​​യ​​​പ​​​റ​​​ന്പി​​​ൽ, അ​​​തി​​​രൂ​​​പ​​​ത പാ​​​സ്റ്റ​​​റ​​​ൽ കൗ​​​ണ്‍സി​​​ൽ സെ​​​ക്ര​​​ട്ട​​​റി സോ​​​ണി ക​​​ണ്ടം​​​ങ്കേ​​​രി, പ്ര​​​ഫ.​​​ രേ​​​ഖാ ജി​​​ജി എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.

സി​​​സ്റ്റ​​​ർ മൈ​​​ക്കി​​​ൾ സി​​​എം​​​സി, സി​​​സ്റ്റ​​​ർ ആ​​​നി തോ​​​മ​​​സ് സി​​​എം​​​എ​​​സി എ​​​ന്നി​​​വ​​​രെ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ ആ​​​ദ​​​രി​​​ച്ചു. എ​​​ൻ​​​ഡോ​​​വ്മെ​​​ന്‍റ് പ്ര​​​ഖ്യാ​​​പ​​​നം സി​​​സ്റ്റ​​​ർ പ്ര​​​സ​​​ന്ന സി​​​എം​​​സി നി​​​ർ​​​വ​​​ഹി​​​ച്ചു.

‘സ​​​ഭാ​​​ത്മ​​​ക സ​​​മൂ​​​ഹ നി​​​ർ​​​മി​​​തി​​​യി​​​ൽ കു​​​ടും​​​ബ​​​ങ്ങ​​​ളു​​​ടെ​​​യും സ​​​മ​​​ർ​​​പ്പി​​​ത​​​രു​​​ടെ​​​യും പ​​​ങ്ക്’ എ​​​ന്ന വി​​​ഷ​​​യ​​​ത്തി​​​ൽ ഫാ.​​​ സി​​​റി​​​യ​​​ക് കോ​​​ട്ട​​​യി​​​ലും, ‘സി​​​.എം​​ സി. ഇ​​​ന്ന​​​ലെ ഇ​​​ന്ന് നാ​​​ളെ’ എ​​​ന്ന വി​​​ഷ​​​യ​​​ത്തി​​​ൽ സി​​​സ്റ്റ​​​ർ സാ​​​ങ്റ്റാ സി​​​.എം​​​.സി​​​.യും പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തി.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker