സിസ്റ്റര്‍ ആന്റണി ഷഹീല സിറ്റിസി സന്യസിനി സമൂഹത്തിന്റെ സുപ്പീരിയര്‍ ജനറല്‍
ഏപ്രില്‍ 20 മുതല്‍ 28 വരെ സി റ്റി സി ജനറലേറ്റില്‍ നടന്ന ജനറല്‍ ചാപ്റ്ററില്‍ വച്ചാണ് തെരെഞ്ഞെടുപ്പ് നടന്നത്.
സ്വന്തം ലേഖകന്‍
കൊച്ചി :ധന്യ മദര്‍ ഏലിഷ്വ സ്ഥാപിച്ച കോണ്‍ഗ്രീഗേഷന്‍ ഓഫ് തെരേസ കര്‍മലൈറ്റ്സ് (സിറ്റിസി) സന്യാസിനി സമൂഹത്തിന്റെ സുപ്പീരിയര്‍ ജനറലായി സിസ്റ്റര്‍ ആന്റണി ഷഹീലയെ തിരഞ്ഞെടുത്തു. ഏപ്രില്‍ 20 മുതല്‍ 28 വരെ സി റ്റി സി ജനറലേറ്റില്‍ നടന്ന ജനറല്‍ ചാപ്റ്ററില്‍ വച്ചാണ് തെരെഞ്ഞെടുപ്പ് നടന്നത്.
തിരുവനന്തപുരം അതിരൂപതയില്‍പ്പെട്ട തൂത്തുര്‍ സെന്റ് തോമസ് ഫൊറോന പള്ളിയില്‍ കോസ്മന്റെയും റൊസാരിയുടെയും മകളായി 1964- ല്‍ ജനിച്ച സിസ്റ്റര്‍ ഷഹീല, സി റ്റി സി സമൂഹത്തില്‍ അംഗമായി 1986 മെയ് 22-ന് വ്രതവാഗ്ദാനം നടത്തി. 1992 ഓഗസ്റ്റ് 22-നായിരുന്നു നിത്യവൃത വാഗ്ദാനം.
തത്വശാസ്ത്രത്തില്‍ ബിപിഎച്ച് ബിരുദവും സ്പിരിച്ച്വാലിറ്റിയില്‍ എംറ്റിഎച്ചും ബി എഡും സിസ്റ്റര്‍ കോഴ്സും പൂര്‍ത്തീകരിച്ചു. അധ്യാപിക സുപ്പീരിയര്‍ ഹെഡ്മിസ്ട്രസ്, ഫോര്‍മേറ്റര്‍ തുടങ്ങിയ സേവനങ്ങള്‍ക്ക് ശേഷം സി റ്റി സി സന്യാസിനി സമൂഹത്തിന്റെ സെക്രട്ടറി ജനറലായി സേവനം ചെയ്തു വരികയായിരുന്നു. സിസ്റ്റര്‍ ജയ സിസ്റ്റര്‍ ബെനഡിക്ട, സിസ്റ്റര്‍ സൂസി, സിസ്റ്റര്‍ ലൂസിയ എന്നിവരാണ് യഥാക്രമം സുപ്പീരിയര്‍ ജനറലിന്റെ കൗണ്‍സിലര്‍മാരായി തെരഞ്ഞെടുക്കപ്പെട്ടത് സിസ്റ്റര്‍ ഐഡ സെക്രട്ടറി ജനറലും സിസ്റ്റര്‍ ശോഭിത ബര്‍സാര്‍ ജനറലുമായി തെരഞ്ഞെടുക്കപ്പെട്ടു