World

സിസ്റ്റര്‍ റാണി മരിയ പാവപ്പെട്ടവരില്‍ ക്രിസ്തുവിന്റെ മുഖം ദര്‍ശിച്ച വ്യക്തിത്വമെന്നു പാപ്പ

സിസ്റ്റര്‍ റാണി മരിയ പാവപ്പെട്ടവരില്‍ ക്രിസ്തുവിന്റെ മുഖം ദര്‍ശിച്ച വ്യക്തിത്വമെന്നു പാപ്പ

ഇന്‍ഡോര്‍: പാവപ്പെട്ടവരിലും നിരാലംബരിലും പീഡിതനായ ക്രിസ്തുവിന്റെ മുഖം ദര്‍ശിച്ച റാണി മരിയ അവനു വേണ്ടി രക്തം ചിന്തത്തക്കവിധം അവരെ സ്നേഹിച്ചുവെന്ന്‍ ഫ്രാന്‍സിസ് പാപ്പ. മാർപാപ്പ കയ്യൊപ്പിട്ടു പുറപ്പെടുവിച്ച ലത്തീ‌ൻ പ്രഖ്യാപനത്തിലാണ് പാപ്പ ഇക്കാര്യം പ്രസ്താവിച്ചത്. വാഴ്ത്തപ്പെട്ട രക്തസാക്ഷിയായി ഉയര്‍ത്തപ്പെട്ട സിസ്റ്റര്‍ റാണി മരിയയുടെ തിരുനാള്‍ തിരുസഭയില്‍ എല്ലാ വര്‍ഷവും ഫെബ്രുവരി 25ന് ആചരിക്കുമെന്നും പാപ്പയുടെ പ്രഖ്യാപനസന്ദേശത്തില്‍ പറയുന്നു. റാണി മരിയയുടെ രക്തസാക്ഷിത്വദിനമാണ് ഫെബ്രുവരി 25. വത്തിക്കാനിലെ നാമകരണ നടപടികള്‍ക്കായുള്ള തിരുസംഘത്തിന്റെ പ്രീഫെക്ട് കര്‍ദ്ദിനാള്‍ ആഞ്ചലോ അമാത്തോയാണ് പ്രഖ്യാപന സന്ദേശം വായിച്ചത്.

ഇൻഡോർ ബിഷപ് ചാക്കോ തോട്ടുമാരിക്കലിന്റെയും മറ്റ് അനേകം സഹോദരങ്ങളുടെയും ഒട്ടേറെ ക്രൈസ്തവ വിശ്വാസികളുടെയും വിശുദ്ധഗണ വിഭാഗത്തിന്റെയും അഭിപ്രായം സ്വീകരിക്കുന്നു. ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് സഭാംഗവും ദൈവദാസിയും കന്യകയും രക്തസാക്ഷിയുമായ റജീന മരിയ വട്ടാലിൽ ഇനി വാഴ്ത്തപ്പെട്ടവളെന്നു വിളിക്കപ്പെടും. പാവപ്പെട്ടവരിലും നിരാലംബരിലും പീഡിതനായ ക്രിസ്തുവിന്റെ മുഖം അവർ കണ്ടു. അവനു വേണ്ടി രക്തം ചിന്തത്തക്കവിധം അവരെ സ്നേഹിച്ചു. റജീന മരിയ സ്വർഗത്തിലേക്കു വിളിക്കപ്പെട്ട ഫെബ്രുവരി 25, എല്ലാ വർഷവും സഭാ നിയമപ്രകാരം പുണ്യദിനമായി ആചരിക്കപ്പെടട്ടെ. ഫ്രാന്‍സിസ് പാപ്പയുടെ പ്രഖ്യാപനസന്ദേശത്തില്‍ പറയുന്നു.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker