സാമാധാന ദൂതനായി ഫ്രാന്‍സിസ് പാപ്പയെ ഉക്രെയ്ന് സന്ദര്‍ശിക്കാന്‍ ക്ഷണിച്ച് കിവ് മേയര്‍
കിവ് നഗരം സന്ദര്‍ശിക്കാന്‍ അഭ്യര്‍ത്ഥിച്ച് കൊണ്ട് കിവ് മേയറുടെ അഭ്യര്‍ത്ഥന.

അനില്‍ ജോസഫ്
കിവ്: ഫ്രാന്‍സിസ് പാപ്പയെ ഉക്രെയ്ന് തലസ്ഥാനമായ കിവ് നഗരം സന്ദര്‍ശിക്കാന്‍ അഭ്യര്‍ത്ഥിച്ച് കൊണ്ട് കിവ് മേയറുടെ അഭ്യര്‍ത്ഥന.
രാജ്യത്തിന്റെ സമാധാനത്തിനായി ലോകത്തിന്റെ അത്മീയ നേതാവായ പാപ്പയുടെ സാനിധ്യം ഞങ്ങള്‍ ആഗ്രഹിക്കുന്നു. കിവ് മേയര്‍ വിറ്റാലി ക്ലിറ്റ്ഷ്കോ പറഞ്ഞു.
കിവിലേക്കുള്ള യാത്ര സാധ്യമല്ലെങ്കില്‍ ഒരു സംയുക്ത വീഡിയോ കോണ്‍ഫറന്‍സിലൂടെ പാപ്പയുടെ സാനിധ്യം അറിയിക്കണമെന്നും പ്രസിഡന്റ് സെലെന്സ്കിയുള്പ്പെടെയുളളവരെ ഇതില്‍ പങ്കെടുപ്പിക്കണമെന്നും അദ്യര്‍ത്ഥിച്ചു.
കൂടാതെ ലോകത്തിലെ ആത്മീയ നേതാക്കളെ കിവിയേലേക്ക് സ്വാഗതം ചെയ്തുകൊണ്ടുളള ഒരു വീഡിയോ സന്ദേശവും അദ്ദേഹം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു.
ആത്മീയ നേതാവ് എന്ന നിലയില്‍, കഷ്ഷത അനുഭവിക്കുന്ന ഉക്രെയ്ന് ജനതയോട് അനുകമ്പ കാണിക്കാനും സമാധാനത്തിനുള്ള ആഹ്വാനം സംയുക്തമായി പ്രചരിപ്പിപ്പിക്കാനും പാപ്പയുടെ സാനിധ്യം സഹായിക്കുമെന്നും മേയര്‍ പറഞ്ഞു.
.