സര്‍ക്കാരിന്റെ ഔദാര്യമല്ല അവകാശമാണ് അധ്യാപകര്‍ ചോദിക്കുന്നത് ; ബിഷപ് ആര്‍ ക്രിസ്തുദാസ്
നീതി നേടിയെടുക്കാന്‍ സര്‍ക്കാരിന്റെ മുമ്പില്‍ സമരം ചെയ്യേണ്ടിവരുന്നത് സര്‍ക്കാരിന് തന്നെ അപമാനകരമാണ്...
അനില്‍ ജോസഫ്
തിരുവനന്തപുരം: സര്‍ക്കാരിന്റെ ഔദാര്യമല്ല അവകാശമാണ് അധ്യാപകര്‍ ചോദിക്കുന്നതെന്ന് തിരുവനന്തപും അതിരൂപത സഹായ മെത്രാന്‍ ഡോ.ആര്‍.ക്രിസ്തുദാസ്.
അധ്യാപക നിയമനങ്ങള്‍ അംഗീകരിക്കുന്നതിനുവേണ്ടി കെസിബിസി വിദ്യാഭ്യാസ കമ്മീഷന്റെയും ടീച്ചേര്‍സ് ഗില്‍ഡിന്റെയും നേതൃത്വത്തില്‍ നടന്നുവരുന്ന ഉപവാസ സമരത്തിന്റെ രണ്ടാം ദിവസം സമരപന്തല്‍ സന്ദര്‍ശിച്ച് സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു പിതാവ്.
നീതി നേടിയെടുക്കാന്‍ സര്‍ക്കാരിന്റെ മുമ്പില്‍ സമരം ചെയ്യേണ്ടിവരുന്നത് സര്‍ക്കാരിന് തന്നെ അപമാനകരമാണെന്ന് എം.പി.പ്രേമചന്ദ്രന്‍ സമര പന്തല്‍ സന്ദര്‍ശിച്ച് പറഞ്ഞു. ഇന്ന് രാവിലെ മുതല്‍ തിരുവനന്തപുരം ലത്തീന്‍ അതിരൂപത ആര്‍.സി. സ്കൂള്‍സ് കോര്‍പ്പറേറ്റ് മാനേജര്‍ ഫാ.ഡൈസെനച്ചനാണ് ഉപവസിച്ചുകൊണ്ട് സമരത്തിന് നേതൃത്വം നല്‍കുന്നത്.
സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് മുന്‍ മന്ത്രി ഷിബു ബേബി ജോണ്‍, സംസ്ഥാന പ്രസിഡന്‍റ് സാലു പതാലില്‍, വൈസ് പ്രസിഡന്‍റ് ഡി.ആര്‍.ജോസ്, വി.രാജ്യ, വിദ്യാഭ്യാസ കമ്മിഷന്‍ സെക്രട്ടറി ഫാ. ചാള്‍സ് ലിയോണ്‍, മേജര്‍ അതിരൂപതാ കോര്‍പ്പറേറ്റ് മാനേജര്‍ മോണ്‍.വര്‍ക്കി ആറ്റുപുറം എന്നിവരും സംസാരിച്ചു.
ഇന്നലെ ആരംഭിച്ച സമരം തിരുവനന്തപുരം ലത്തീന്‍ അതിരൂപതാ മെത്രാന്‍ എം.സൂസപാക്യമാണ് ഉദ്ഘാടനം ചെയ്യ്തത്.