സര്‍ക്കാരിനെതിരെ നെയ്യാറ്റിന്‍കര രൂപതയുടെ പരസ്യ വിമര്‍ശനം
സര്‍ക്കാരിനെതിരെ നെയ്യാറ്റിന്‍കര രൂപതയുടെ പരസ്യ വിമര്‍ശനം
നെയ്യാറ്റിന്‍കര ; കിഴക്കിന്റെ കാല്‍വരി എന്നറിയപ്പെടുന്ന ബോണക്കാട് കുരിശുമലയില്‍ സര്‍ക്കാരിന്റെ അനുവാദത്തോടെ സ്‌ഥാപിച്ച മരക്കുരിശ് വര്‍ഗ്ഗീയവാദികള്‍ സ്‌ഫോടനം നടത്തി നശിപ്പിച്ചിട്ടും സര്‍ക്കാര്‍ നിസംഗത തുടരുന്നതില്‍ രൂപതയുടെ ആശങ്ക രേഖപ്പെടുത്തിയാണ് സര്‍ക്കുലര്‍ ആരംഭിക്കുന്നത്. ഇന്ന് കേരള ലത്തീന്‍സഭ സമുദായ ദിനമായി ആചരിക്കുന്നെങ്കിലും നെയ്യാറ്റിന്‍കര രൂപത സമുദായ ദിനത്തിനൊപ്പം പ്രതിഷേധ ദിനമായും ആചരിക്കുന്നു .
കുരിശ് തകര്‍ക്കുന്നതില്‍ വനം വകുപ്പിലെ വര്‍ഗ്ഗീയ വാദികളായ ചില ഉന്നത ഉദ്യോഗസ്‌ഥരുടെ പങ്കുളളത് ജനാധിപത്യ മതേരത്വ സര്‍ക്കാര്‍ കേരളം ഭരിക്കുമ്പോഴാണെന്നത് ആശങ്ക പരത്തുന്നു.ആഗസ്റ്റ് 28 ന് കുരിശുമലയിലെ കുരിശുകള്‍ തകര്‍ത്തതുമായി ബന്ധപ്പെട്ട് പോലീസിന് പരാതി നല്‍കിയിട്ടും നടപടിയിയെടുത്തിട്ടില്ല.വര്‍ഗ്
60 വര്‍ഷമായി തീര്‍ഥാടനം നടക്കുന്ന കുരിശുമലയെ തകര്‍ക്കാനായി വ്യാജ പ്രചരണങ്ങളും കളളക്കേസുകളും നിരവധിയായി എടുത്തുകൊണ്ട് പ്രകോപനപരമായി തുടരുന്ന വനം വകുപ്പിന്റെ നടപടികളില്‍ ആശങ്ക നിലനിര്‍ത്തികൊണ്ടാണ് സര്‍ക്കുലര്‍ അവസാനിക്കുന്നത്. കുരിശു തകര്‍ത്ത സംഭവത്തില്‍ തുടര്‍ പ്രക്ഷോപങ്ങള്‍ക്കും സര്‍ക്കുലര്‍ ആഹ്വാനം ചെയ്യുന്നു