സമാധാനദൗത്യവുമായി ഫ്രാൻസിസ് പാപ്പാ ബാരിയിലേക്ക്
സമാധാനദൗത്യവുമായി ഫ്രാൻസിസ് പാപ്പാ ബാരിയിലേക്ക്
ഫാ. വില്യം നെല്ലിക്കൽ
വത്തിക്കാൻ സിറ്റി: സമാധാനദൗത്യവുമായി ഫ്രാൻസിസ് പാപ്പാ ബാരിയിലേക്ക് പോവുകയാണ്. ജൂലൈ 7-ന് പാപ്പാ സമാധാനദൗത്യവുമായി തെക്കെ ഇറ്റലിയിലെ ബാരി നഗരത്തിലേയ്ക്ക് പോവുക.
മദ്ധ്യധരണയാഴിയോടു ചേർന്ന്കിടക്കുന്ന ഇറ്റലിയുടെ തെക്കൻ പ്രവിശ്യയാണ് ബാരി. ധാരളം കുടിയേറ്റക്കാർ സമുദ്രമാർഗ്ഗം എത്തിപ്പറ്റുന്ന ഇടം. അതുകൊണ്ട് തന്നെ, സാമൂഹികതിന്മകളുടെയും അതിക്രമങ്ങളുടെയും പ്രഭവകേന്ദ്രമായാണ് ബാരി അറിയപ്പെടുകയും.
ഇക്കാരണങ്ങൾ കണക്കിലെടുത്തതാണ് സമാധാനത്തിനുള്ള സഭൈക്യ പ്രാർത്ഥനാവേദിയായി ബാരി തിരഞ്ഞെടുത്തിരിക്കുന്നതെന്ന് വത്തിക്കാന്‍ വാര്‍ത്താവിഭാഗത്തിനു നല്കിയ അഭിമുഖത്തില്‍ കര്‍ദ്ദിനാള്‍ കോഹ് വ്യക്തമാക്കി.
അതുപോലെതന്നെ, മധ്യപൂര്‍വ്വദേശത്ത് വിശിഷ്യ ഇപ്പോള്‍ ഇറാക്കില്‍ ക്രൈസ്തവര്‍ക്കെതിരെ നടമാടുന്ന അതിക്രമങ്ങള്‍ക്കും പീഡനങ്ങള്‍ക്കും അറുതി വരുത്തണേയെന്നു പ്രാര്‍ത്ഥിക്കയുമാണ് ബാരിയിലെ പ്രാര്‍ത്ഥനാദിനത്തിന്‍റെ ലക്ഷ്യം.
കിഴക്കിന്‍റെ ഓര്‍ത്തഡോക്സ് സഭാ പ്രതിനിധികള്‍, പാത്രിയര്‍ക്കുകള്‍, കിഴക്കിന്‍റെയും പടിഞ്ഞാറിന്‍റെയും വിവിധ സഭാധികാരികള്‍ അല്‍മായ പ്രതിനിധികള്‍ എന്നിവര്‍ പാപ്പായോടൊപ്പം ബാരിയിലെ സമാധാനത്തിനായുള്ള പ്രാര്‍ത്ഥനയിലും സംവാദത്തിലും എത്തിച്ചേരുന്നുണ്ട്.