സഭ ഉപയോഗിക്കുന്നത് യേശുവിന്‍റെ ഭാഷയാണ് രാഷ്ട്രീയത്തിന്‍റേതല്ല : ഫ്രാന്‍സിസ് പാപ്പ
സമാധാനത്തിന്‍റെ പാതയിലൂടെ വെടിനിറുത്തല്‍ ഉള്‍പ്പെടെയുളളവ ഉണ്ടാകാന്‍ പ്രാര്‍ഥിക്കണമെന്ന് യോഗത്തില്‍ പാപ്പ പറഞ്ഞു.

അനില്‍ ജോസഫ്
വത്തിക്കാന്‍ സിറ്റി: സഭ ഉപയോഗിക്കുന്നത് യേശുവിന്‍റെ ഭാഷയാണ് രാഷ്ട്രീയത്തിന്‍റേതല്ലന്ന് ഫ്രാന്‍സിസ് പാപ്പ. റഷ്യന്‍ പാത്രിയാര്‍ക്കീസുമായി നടന്ന വിഡിയോ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു പാപ്പ.
ഉക്രെയ്നിലെ യുദ്ധത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി ഫ്രാന്‍സിസ് പാപ്പ റഷ്യന്‍ ഓര്‍ത്തഡോക്സ് പാത്രിയാര്‍ക്കീസ് കിറിലുമായി നടത്തിയ പ്രത്യേക വീഡിയോ കോണ്‍ഫറന്‍സ് ഇന്നലെ ഉച്ചക്ക് ശേഷമാണ് നടന്നത്.
ക്രിസ്ത്യന്‍ ഐക്യത്തിനായുള്ള പൊന്തിഫിക്കല്‍ കൗണ്‍സില്‍ പ്രസിഡന്‍റ് കര്‍ദ്ദിനാള്‍ കുര്‍ട്ട് കോച്ച്, മോസ്കോ പാത്രിയാര്‍ക്കേറ്റിന്‍റെ വിദേശകാര്യ വിഭാഗം മേധാവി മെട്രോപൊളിറ്റന്‍ ഹിലേറിയന്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തതായി വത്തിക്കന്‍ വാര്‍ത്താ വിഭാഗം അറിയിച്ചു.
സമാധാനത്തിന്‍റെ പാതയിലൂടെ വെടിനിറുത്തല്‍ ഉള്‍പ്പെടെയുളളവ ഉണ്ടാകാന്‍ പ്രാര്‍ഥിക്കണമെന്ന് യോഗത്തില്‍ പാപ്പ പറഞ്ഞു.
റഷ്യ യുദ്ധത്തിന് പ്രധാന്യം കൊടുക്കുമ്പോള്‍ ഇരകളാകുന്നത് റഷ്യന്‍ സൈനികരും സാധാരണകാകരായ ജനങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. ബോംബാക്രമണത്തില്‍ നിരവധി സൈനീകരും ജനങ്ങളും മരിച്ച് വീഴുകയാണെന്നും പാപ്പ പറഞ്ഞു.