Vatican

സഭാമാതാവായ കന്യകാമറിയത്തിന്റെ തിരുനാൾ; ചിലനിർദേശങ്ങൾ

സഭാമാതാവായ കന്യകാമറിയത്തിന്റെ തിരുനാൾ; ചിലനിർദേശങ്ങൾ

സ്വന്തം ലേഖകൻ

വത്തിക്കാൻ: ഈ വർഷം മുതൽ പെന്തക്കുസ്താത്തിരുനാളിന്‍റെ പിറ്റേന്നു തിങ്കളാഴ്ച “സഭാമാതാവായ കന്യകാമറിയത്തിന്റെ തിരുനാൾ” ആചരിക്കുന്നതിനോടനുബന്ധിച്ച്, ആരാധനാക്രമകാര്യങ്ങൾക്കായുള്ള കോണ്‍ഗ്രിഗേഷൻ ഇന്ന് (2018 മാർച്ച് 27-ാംതീയതി) ചില നിർദേശങ്ങൾ പ്രസിദ്ധപ്പെടുത്തി.

1) ഈശോയുടെ തിരുഹൃദയത്തിന്‍റെ തിരുനാളിനോട്, മറിയത്തിന്‍റെ വിമലഹൃദയത്തിന്‍റെ തിരുനാൾ ബന്ധിച്ചിരിക്കുന്നതുപോലെ, സഭാമാതാവായ പരി. കന്യകാമറിയത്തിന്‍റെ തിരുനാൾ, പന്തക്കുസ്താത്തിരുനാളിനോടും ബന്ധപ്പെട്ടിരിക്കുന്നു.

2) അന്നേദിനം, മറ്റ് വിശുദ്ധരുടെ അനുസ്മരണയിൽ വരുന്ന ദിനമാണെങ്കിലും, ആരാധനാക്രമ പാരമ്പര്യത്തിലെ പ്രാമുഖ്യം കണക്കാക്കി, ഈ തിരുനാൾ ആചരിക്കേണ്ടതുണ്ട്.

3) റോമൻ കലണ്ടറനുസരിച്ചുള്ള ഈ തിരുനാൾ ആചരണത്തിനായി പ്രത്യേക വായനകളും ആത്മീയ മാതൃത്വത്തിന്‍റെ രഹസ്യത്തെ പ്രകാശിപ്പിക്കുന്ന പ്രാർത്ഥനകളും ഈ തിരുനാൾ പ്രഖ്യാപിച്ചുകൊണ്ട് നൽകിയ ഡിക്രിയോടു ചേർത്തിട്ടുണ്ടെന്നും അറിയിക്കുന്നു.

തിരുനാളിനെ പറ്റി കൂടുതല്‍ അറിയാല്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യുക

ഫ്രാൻസിസ് പാപ്പാ തിരുസഭയിൽ “സഭയുടെ മാതാവ്” എന്നപേരിൽ പുതിയൊരു തിരുനാൾ ആരംഭിച്ചു

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker