ജോസ് മാർട്ടിൻ
VOX online news-ൽ വന്ന വാര്‍ത്തയാണ് ഈ എഴുത്തിന് ആധാരം. ഫേസ് ബുക്കിലും ഉണ്ടായിരുന്നു. അതിന്‍റെ പ്രതികരണപ്പെട്ടിയില്‍ കണ്ട കമെന്റുകള്‍ വായിച്ചപ്പോള്‍ പ്രതികരിക്കാതിരിക്കാന്‍ കഴിഞ്ഞില്ല.
ഈ സംഭവം ജീവിച്ചിരിക്കുന്ന ഒരു വൈദികന് “ആദരാജ്ഞലികൾ” എന്ന് വയ്ക്കുന്ന തലംവരെയെത്തി – സഹതാപം തോന്നുന്നു ആ വിശ്വാസിസമൂഹത്തോട്.
ക്രിസ്തുവിന്റെ ശരീരവും രക്തവും പാനം ചെയ്യുവാൻനൽകുന്ന, നമുക്കുവേണ്ടി കൂദാശകൾ പരികർമ്മം ചെയ്യുന്ന വൈദികരെ ഇങ്ങനെ അപമാനിക്കാൻ ശ്രമിക്കുന്ന സമൂഹം ഒരിക്കലും ക്രിസ്തുവിന്റെ അനുയായിസമൂഹം അല്ല. അവരെ, “യേശുവിനെ വഞ്ചിച്ച യൂദാസുമാരായി” മാത്രമേ കാണാനാവു.
ബലഷയം കാരണം നെയ്യാ റ്റിന്‍കര രൂപതയിലെ കത്തിഡ്രല്‍ ദേവാലയമായ അമലോഭവ മാതാ ദേവാലയം പൊളിച്ചു നീക്കുന്നു…
ചില വിശ്വാസികള്‍ തടയാന്‍ ശ്രമിക്കുന്നു…
കാല പഴക്കം കൊണ്ട് ഇടിഞ്ഞു വീഴാറായ ഒരു ദേവാലയം പൊളിച്ചു നീക്കി പുതിയ ഒരു ദേവാലയം പണിയുന്നതില്‍ എന്താണ് കുഴപ്പം?
വിശ്വാസികള്‍ക്ക് ഒത്തു കൂടാനും ബലി അര്‍പ്പിക്കുവാനും സുരഷിതമായ ഒരു ദേവാലയം എന്തുകൊണ്ടും നല്ലതല്ലേ?
ഇടവകയിലെ 99%പേർക്കും പുതിയ ദേവാലയം വേണമെന്ന ആഗ്രഹം, 1% വരുന്ന വിശ്വാസികൾ മാത്രം എന്തുകൊണ്ട് എതിർക്കണം?
കാലിതൊഴുത്തില്‍ പിറന്നവന് വസിക്കാന്‍ കോടികള്‍ മുടക്കി പള്ളികള്‍ പണിയുന്നതു എന്തിനാണെന്ന് ചില ധ്യാന ഗുരുക്കന്‍മാര്‍ ചോദിക്കാറുണ്ട് / ഇതിനു മുടക്കുന്ന തുക കൊണ്ട് ഇടവകയിലെ പാവപെട്ടവരുടെ പട്ടിണി മാറ്റികുടേ എന്നൊക്കെ. എന്നാൽ നമ്മുടെ ഒക്കെ വീടുകളിലെ ഏറ്റവും മനോഹരമായും ഭംഗിആയും സൂക്ഷിക്കുന്ന മുറിഏതാണ് – നമ്മുടെ വീട്ടിലെ സ്വീ
കരണ മുറികള്‍. അങ്ങനെയെങ്കില്‍ ദേവാലയത്തില്‍ തിരു ഓസ്തിയില്‍ വസിക്കുന്ന ദിവ്യകാരുണ്യ നാഥന് ഉചിതമായ ഒരു ആലയം പണിയുന്നതില്‍ എന്താ തെറ്റ്?
ജീവിച്ചിരിക്കുന്ന വൈദികന് “ആദരാജ്ഞലികൾ” എന്ന് എഴുതിവയ്ക്കുവാൻ പാകത്തിലുള്ള ഒരു വിശ്വാസ സമൂഹമാണ്, ദൈവാലയ നിർമ്മിതിയെ എതിർക്കുന്നതെങ്കിൽ ലക്ഷ്യം ചിലരുടെയൊക്കെ വ്യക്തിപരമായ അജണ്ടകൾ മാത്രം. അതുകൊണ്ട്, അതിനെ നിയമപരമായി ശക്തമായി തന്നെ നേരിടണം.
അതുപോലെ, ഫേസ്ബുക്കിൽ ഒരു ഗവണ്മെന്റ് ഉദ്യോഗസ്ഥയുടെയും പോസ്റ്റ് കണ്ടു. അവർക്കും ഇതിൽ പങ്കുള്ളതായി സംശയിക്കേണ്ടിയിരിക്കുന്നു. വേണ്ടിവന്നാൽ അവർക്കെതിരെയും നിയമനടപടിയുമായി മുന്നോട്ട് പോകണം.
കേരള ആർക്കിയോളജിക്കൽ ഡിപ്പാർട്മെന്റ് വ്യക്തമായി രൂപതാ അധികൃതർക്ക് നൽകിയ രേഖയും ഫേസ്ബുക്കിൽ കാണാനിടയായി. അതിലധികം എന്താണ് ഇവർക്ക് വേണ്ടത്.
ഒരുകാര്യം വ്യക്തം ഇത് ചിലരുടെ വ്യക്തിപരമായ നിലപാടുകളാണ്. ഇത്തരം നിലപാടുകളെ ശക്തിയുത്തം ചെറുത്ത് തോല്പ്പിക്കണം. പുതിയ കത്തിഡ്രൽ പണിതുയർത്താൻ ഉടൻ സാധിക്കട്ടെയെന്ന് ആശംസിക്കുന്നു, പ്രാർത്ഥിക്കുന്നു. ഒപ്പം വിഘടിച്ചു നിൽക്കുന്നവർക്ക് നല്ല ബുദ്ധിയും.