സന്ദർശകർക്ക് സന്തോഷം പകർന്ന് വത്തിക്കാനിലെ പുൽക്കൂടും ക്രിസ്മസ് ട്രീയും
സന്ദർശകർക്ക് സന്തോഷം പകർന്ന് വത്തിക്കാനിലെ പുൽക്കൂടും ക്രിസ്മസ് ട്രീയും
സ്വന്തം ലേഖകൻ
വത്തിക്കാൻ സിറ്റി: സെന്റ് പീറ്റേഴ്സ് സ്‌ക്വയറിൽ വെള്ളിയാഴ്ച അനാവരണം ചെയ്ത പുൽക്കൂടും ക്രിസ്മസ് ട്രീയും സന്ദർശകർക്ക് സന്തോഷം പകർന്ന് ജനുവരി 23 വരെയുണ്ടാകും. നൂറുകണക്കിന് ആളുകളെ സാക്ഷിയാക്കിയാണ് മണലില്‍ തീര്‍ത്ത പുല്‍ക്കൂടും, ക്രിസ്തുമസ് ട്രീയും ഉത്ഘാടനം ചെയ്തത്.
ക്രിസ്മസ് ട്രീ: വടക്കൻ ഇറ്റാലിറ്റിൽ ഫ്രുലി വെനേസിയ ഗ്വിയയിലെ പോർസിനോനിൽ നിന്നാണ് 23 മീറ്റർ ഉയരമുള്ള ട്രീ കൊണ്ടുവന്നത്.
പുൽക്കൂട്: ഇറ്റാലിയൻ നഗരമായാ ജെസോളോയിൽ നിന്നുള്ള ശില്പികളാണ് 270 ചതുരശ്ര അടി വിസ്താരമുള്ള പൂർണ്ണമായും മണൽ തീർത്ത ഡോളോമൈറ്റ്സ് പാരമ്പര്യം പിന്തുടരുന്ന കലാസൃഷ്ടിയ്ക്ക് പിന്നിൽ.
വത്തിക്കാനിൽ പുൽക്കൂടും ക്രിസ്മസ് ട്രീയും ഒരുക്കുന്ന പാരമ്പര്യം: സെന്റ് പീറ്റേഴ്‌സ് സ്‌കെയറിൽ ദൈവത്തിന്റെ മനുഷ്യാവതാരം ഓർമിപ്പിക്കുന്ന പുൽക്കൂടും ക്രിസ്മസ് ട്രീയും ഒരുക്കുന്ന പാരമ്പര്യം 1982 – ൽ വി. ജോൺ പോൾ രണ്ടാമൻ പാപ്പായാണ് ആരംഭിച്ചത്.
ഡിസംബർ 7 – ന് ഉത്ഘാടനം ചെയ്യപ്പെട്ട പുൽക്കൂടും ക്രിസ്മസ് ട്രീയും, യേശുവിന്റെ ജ്ഞാനസ്നാനതിരുനാളായ 2019 ജനുവരി 13 വരെ വത്തിക്കാനിൽ ഉണ്ടാകും.