Kerala

സത്യം പുന:ർനിർവചിക്കപ്പെടുന്നു, വിജയിക്കുന്ന നുണകളാണ് സത്യങ്ങളായി ആഘോഷിക്കപ്പെടുന്നത്; സൈബർ മാധ്യമ പഠനത്തിൽ ബിഷപ്പ് മാർ ജോസഫ് പാംബ്ലാനി

ഒരേ സമയം ശ്രവിക്കുകയും പഠിക്കുകയും ചെയ്യുന്ന സഭയായി മാറാൻ ശ്രമിക്കണം...

സ്വന്തം ലേഖകൻ

പാലാരിവട്ടം: സത്യം പുന:ർനിർവചിക്കപ്പെട്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ, വിജയിക്കുന്ന നുണകളാണ് സത്യങ്ങളായി ആഘോഷിക്കപ്പെടുന്നതെന്ന് ബിഷപ്പ് മാർ ജോസഫ് പാംബ്ലാനി. കെ.സി.ബി.സി. മാധ്യമ കമ്മീഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സൈബർ മാധ്യമ സെമിനാർ പാലാരിവട്ടം പി.ഓ.സി. യിൽ ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മാധ്യമ രംഗത്ത് ക്രിയാത്മകവും സർഗാത്മകവുമായ ഇടപെടൽ വഴി നന്മയുടെ സന്ദേശം പകരാൻ നമുക്ക് കഴിയണമെന്നും, നമ്മൾ കുറച്ചു കൂടി വലിയ കൂട്ടായ്മയിലേക്ക് വളരേണ്ടതുണ്ടെന്നും, ഒരേ സമയം ശ്രവിക്കുകയും പഠിക്കുകയും ചെയ്യുന്ന സഭയായി മാറാൻ ശ്രമിക്കണമെന്നും ബിഷപ്പ് ജോസഫ് പാംബ്ലാനി ആഹ്വാനം ചെയ്തു.

തുടർന്ന്, ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈൻ എഡിറ്റർ ശ്രീ.എബി തരകൻ ‘സൈബർ മാധ്യമ രംഗത്തെ സാധ്യതകളും വെല്ലുവിളി’കളെയും കുറിച്ചുള്ള ക്ലാസിന് നേതൃത്വം നൽകി. പി.ഓ.സി. ഡയറക്ടർ ഫാ.വർഗീസ് വള്ളിക്കാട്ട് മാർഗ്ഗനിർദ്ദേശം അവതരിപ്പിച്ചു. കെ.സി.ബി.സി. മീഡിയ കമ്മീഷൻ സെക്രട്ടറി ഫാ.എബ്രഹാം ഇരിമ്പിനിക്കൽ, ഫാ.സാജു സി.എസ്.ടി. തുടങ്ങിയവർ സന്നിഹിതരായിരുന്നു.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker