സണ്ടേസ്കൂള്‍ അധ്യാപകര്‍ക്കും ക്ഷേമനിധി ശിപാര്‍ശ
ക്രൈസ്തവരുടെ പിന്നാക്കാവസ്ഥയുടെവിവിധ വശങ്ങള്‍ ജസ്റ്റിസ് ജെ.ബി. കോശി കമ്മിഷന്‍ പരിശോധിച്ചു.
സ്വന്തം ലേഖകന്‍
തിരുവനന്തപുരം : മദ്രസാ അധ്യാപകരുടേതുപോലെ സണ്‍ഡണ്ടേ സ്കൂള്‍ അധ്യാപകര്‍ക്കും ക്ഷേമനിധി ബോര്‍ഡ് രൂപീകര ിക്കണമെന്നു ക്രിസ്തീയ വിഭാഗങ്ങളുടെ പിന്നാക്കാവസ്ഥ പഠിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് ജെ.ബി. കോശി കമ്മിഷന്‍ ശിപാര്‍ശ ചെയ്തു. ഇത്തരത്തില്‍ ആവശ്യം ഉയര്‍ന്നുവന്നിട്ടുണ്ടെന്ന ജസ്റ്റിസ് കോശി മാധ്യമങ്ങളോട് പറഞ്ഞു. കമ്മിഷന്‍ റിപ്പോര്‍ട്ട് മുഖ്യമന്ത്രി പിണറായി വിജയന് സമര്‍പ്പിച്ചു.
പട്ടികജാതി വിഭാഗത്തില്‍നിന്ന് ക്രിസ്തുമതം സ്വീകരിച്ചവരും തീരദേശവാസികളുമാണ് ഏറ്റവും കൂടുതല്‍ പിന്നോക്കാവസ്ഥ നേരിടുന്നതെന്നും ഇതു പരിഹരിക്കാന്‍ നടപടി വേണമെന്നും ജസ്റ്റിസ് ജെ ബി. കോശി കമ്മിഷന്‍ വ്യക്തമാക്കുന്നു.
ക്രൈസ്തവരുടെ പിന്നാക്കാവസ്ഥയുടെവിവിധ വശങ്ങള്‍ ജസ്റ്റിസ് ജെ.ബി. കോശി കമ്മിഷന്‍ പരിശോധിച്ചു. വിദഗ്ധരില്‍നിന്ന് ഉള്‍പ്പെടെ മൊഴികള്‍ രേഖപ്പെടുത്തി. വിദ്യാഭ്യാസ, സാമൂഹിക, സാമ്പത്തിക മേഖലകളില്‍ ക്രൈസ്തവ വിഭാഗങ്ങള്‍ വിവേചനം നേരിടുന്നുവെന്ന നിരവധി പരാതികളാണു കമ്മിഷന് ലഭിച്ചത്.
പുനര്‍ഗേഹം പദ്ധതിയില്‍ തീരത്ത് നിന്ന് മാറിത്താമസിക്കാന്‍ അഞ്ചുലക്ഷം രൂപ നല്‍കുന്നത് അപര്യാപ്തമാണെന്നാണ്. മറ്റൊരു പ്രധാന പരാതി ഇവര്‍ക്ക് സര്‍ക്കാര്‍ തന്നെ സ്ഥലവും വീടും നല്‍കണമെന്നും ശുപാര്‍ശ ചെയ്തിട്ടുണ്ട്.
കുട്ടനാട്ടിലെ ജീവിത നിലവാരം ഉയര്‍ത്താനും മലയോരമേഖലകളില്‍ വന്യജീവി ആക്രമണം നേരിടുന്നതിനും സുപ്രധാന നിര്‍ദ്ദേശങ്ങളുണ്ട്. ഈ മേഖലയില്‍ എല്ലാ വിഭാഗക്കാരെ പരിഗണിച്ചെന്നും. 500 ന ിര്‍ദ്ദേശങ്ങളാണ് ജസ്റ്റിസ് ബി കോശി കമ്മിഷന്‍ മുന്നോട്ടുവയ്ക്കുന്നത്. 300 പേജുളള റിപ്പേര്‍ട്ടാണ് മുഖ്യമന്ത്രിക്ക് സമരപ്പിച്ചത്.