സക്രാരി തകര്‍ത്ത് തിരുവോസ്തികള്‍ ചതുപ്പിലെറിഞ്ഞു.
കൊച്ചി രൂപതക്ക് കീഴിലെ അരുക്കുറ്റി പാദുവാപുരം സെന്‍റ് ജേക്കബ് ചാപ്പലിലെ സക്രാരി തകര്‍ത്ത് ഓസ്തികള്‍ ചതുപ്പിലിറിഞ്ഞ നിലയില്‍.
സ്വന്തം ലേഖകന്‍
കൊച്ചി : കൊച്ചി രൂപതക്ക് കീഴിലെ അരുക്കുറ്റി പാദുവാപുരം സെന്‍റ് ജേക്കബ് ചാപ്പലിലെ സക്രാരി തകര്‍ത്ത് ഓസ്തികള്‍ ചതുപ്പിലിറിഞ്ഞ നിലയില്‍.
ഇന്നലെ രാത്രിയില്‍ അരുക്കുറ്റി പാദുവാപുരം സെന്‍റ് ആന്‍റണിസ് ഇടവക പള്ളിയുടെ കീഴിലുള്ള സെന്‍റ് ജേക്കബ് ചാപ്പലിലെ സക്രാരി തകര്‍ത്താണ് തിരുവോസ്തി മാല്ലിന്യ ചതുപ്പില്‍ നിക്ഷേപിച്ച നിലയില്‍ കണ്ടെത്തിയിരിക്കുന്നത്. തിരുവോസ്തിയെ അവഹേളിക്കുന്ന തരത്തിലുളള പ്രവര്‍ത്തിയുടെ ഞെട്ടലിലാണ് കൊച്ചി രൂപതയും വിശ്വാസി സമൂഹവും.
ഈ ഹീനമായ പ്രവര്‍ത്തിയില്‍ കൊച്ചി രൂപത പ്രതിഷേധം രേഖപ്പെടുത്തുവെന്നും മോഷണശ്രമമായി മാത്രം ഇതിനെ കാണാന്‍ കഴിയില്ലെന്നും എല്ലാ കത്തോലിക്കാ വിശ്വാസികള്‍ക്കും ഏറ്റവും വേദനയുണ്ടാക്കുന്ന രീതിയില്‍ നടന്ന നിന്ദ്യമായ സംഭവത്തെക്കുറിച്ച് ഉടനടി അന്വേഷണം നടത്തി കുറ്റവാളികളെ കണ്ടെത്തണമെന്നും രൂപതാ ബിഷപ്പും കെആര്‍എല്‍സിസി പ്രസിഡന്‍റുമായ ബിഷപ്പ് ജോസഫ് കരിയില്‍ പറഞ്ഞു.
ഇടവക നാളെ സംഭവവുമായി ബന്ധപ്പെട്ട പള്ളിയില്‍ പാപപരിഹാരദിനമായി ആചരിക്കുകയും പ്രത്യേക പ്രാര്‍ഥനകള്‍ നടത്തുകയും ചെയ്യും. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് രൂപതാ നേതൃത്വം അറിയിച്ചു.
കത്തോലിക്കാ വിശ്വാസത്തെ അപമാനിക്കുന്ന തരത്തിലുളള പ്രവൃത്തികള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധ ബന്ധപ്പെട്ടവരുടെ ഭാഗത്ത് നിന്ന് ഉണ്ടാകണമെന്ന് കൊച്ചി രൂപത ശക്തമായി ആവശ്യപ്പെട്ടു.