സംയുക്ത കുരിശിന്റെ വഴി ആചരിച്ചു

ജോസ് മാർട്ടിൻ
ആലപ്പുഴ: ആലപ്പുഴ നഗരത്തിലെ സീറോ മലബാർ, മലങ്കര, ലത്തീൻ റീത്തുകൾ സംയുക്തമായി നടത്തിയ കുരിശിന്റെ വഴിക്ക് ചങ്ങനാശ്ശേരി അതിരൂപതാ ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ പ്രാരംഭ സന്ദേശം നൽകി, ആലപ്പുഴ ഔർ ലേഡി ഓഫ് മൗണ്ട് കാർമ്മൽ കത്തീഡ്രലിൽ നിന്നാരഭിച്ച്, പഴയഅങ്ങാടി വിശുദ്ധ കുരിശിന്റെ ദൈവാലത്തിൽ സമാപിച്ച കുരിശിന്റെ വഴിക്ക് ആലപ്പുഴ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ഡോ.ജെയിംസ് ആനാപറമ്പിൽ സമാപന ആശിർവാദം നൽകി.
കുരിശിന്റെ വഴി വിശുദ്ധ കുരിശിന്റെ ദൈവാലയത്തിൽ എത്തിച്ചേരാൻ മൂന്നു മണിക്കൂർ സമയമെടുത്തത് കർത്താവിന്റെ കുരിശുമേന്തിയുള്ള ഗാഗുൽത്താ മലയിലേക്കുള്ള അന്ത്യ യാത്രയുടെ സമയത്തിന് തുല്യമാണെന്ന് ജെയിംസ് പിതാവ് തന്റെ സമാപന സന്ദേശത്തിൽ ഓർമ്മപ്പെടുത്തി.
ആലപ്പുഴ രൂപതാ വികാർ ജനറൽ മോൺ. ജോയ് പുത്തൻവീട്ടിൽ, കത്തീഡ്രൽ വികാരി ഫാ.ഫ്രാൻസിസ് കൊടിയനാട്, പഴവങ്ങാടി പള്ളി വികാരി ഫാ. സിറിയക് തുടങ്ങി വിവിധ ഇടവകകളിലുള്ള നിരവധി വൈദീകരും, സന്യസ്തരും മരകുരിശുകളും കൈയിലേന്തി മൂന്ന് റീത്തുകളിൽനിന്നുമായി ആയിരത്തിൽപ്പരം വിശ്വാസികളും പങ്കെടുത്തു.