World

സംഗീത രംഗത്തെ വിസ്മയമാക്കുന്ന പ്രമുഖർ അണിനിരന്ന “അതിജീവനം” സോഷ്യൽ മീഡിയായിൽ വൈറലാവുന്നു

ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്ന് എഴുപതോളം കലാകാരന്മാർ...

സ്വന്തം ലേഖകൻ

റോം: മലയാള സംഗീത രംഗത്തെ വിസ്മയമാക്കുന്ന പ്രമുഖർ അണിനിരന്ന “അതിജീവനം” എന്ന പേരിൽ കളർ + ക്രിയേറ്റീവ്സ്‌ പുറത്തിറക്കിയ പ്രാർത്ഥനാ ഗാനചിത്രീകരണം സോഷ്യൽ മീഡിയായിൽ വൈറലാവുന്നു. കോവിഡ് മഹാമാരിയിൽ വിറങ്ങലിച്ചു നിൽക്കുന്ന രാജ്യത്തിനും, ലോകത്തിനുമുഴുവനും, സൗഖ്യവും ബലവും യാചിച്ചുകൊണ്ടും, നമ്മുടെ ആരോഗ്യപ്രവർത്തകർക്കും, ഭരണകർത്താക്കൾക്കും ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടും ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്ന് എഴുപതോളം കലാകാരന്മാർ അണിചേർന്ന പ്രാർത്ഥനാഗാനമാണ് “അതിജീവനം”.

ഭക്തിഗാനരംഗത്തെ പ്രമുഖഗായകരും, സംഗീത സംവിധായകരും, വാദ്യസംഗീതജ്ഞരും, എഴുത്തുകാരും, ശബ്‌ദ-സാങ്കേതിക പ്രവർത്തകരും, ആസ്വദകരുമെല്ലാം അംഗങ്ങളായിട്ടുള്ള “കളർ + ക്രിയേറ്റീവ്സ്‌” എന്ന ഫേസ്ബുക്ക്‌-വാട്ട്സ്‌ആപ്പ്‌ സംഗീത സൗഹൃദക്കൂട്ടായ്മയുടെ പ്രഥമസംരംഭമായാണ്‌ ഈ പ്രാർത്ഥനാ ഗാനചിത്രീകരണം പുറത്തിറങ്ങിയിരിക്കുന്നത്. കൊറോണക്കാലത്തെ ലോക്ഡൗണിലും മറ്റ്‌ അനേകം പരിമിതികൾക്കിടയിലും ലോകത്തിന്റെ പലയിടങ്ങളിലുമായിരുന്നു കൊണ്ടാണ് ഈ സംരംഭം പൂർത്തീകരിച്ചതെന്ന് പ്രാർത്ഥനാ ഗാനചിത്രീകരണത്തിന്റെ പ്രവർത്തനങ്ങളെ ഏകോവിപ്പിച്ച ഫാ.ജിബു ജെ.ജാജിൻ പറഞ്ഞു.

ഈ മഹാമാരിയിൽ ലോകത്തിന്‌ കരുതലും കാവലുമാകാൻ കരുണാമയനായ ദൈവത്തോട്‌ പ്രാർത്ഥിക്കുന്ന ഈ ഗാനത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്‌ ജിജോ പാലോടാണ്‌. ഫാ.നെൽസൻ ഡിസിൽവ ഒ.എസ്‌.ജെ.യാണ്‌ സംഗീതം നൽകിയിരിക്കുന്നത്‌. ഓർക്കസ്ട്രേഷനും, ശബ്ദമിശ്രണവും നിർവ്വഹിച്ചിരിക്കുന്നത്‌ ഷാജി ജൂസ ജേക്കബും, കീബോർഡ്‌ പ്രോഗ്രാമിംഗ് ബോൾഷോയിയുമാണ്‌ ചെയ്തിരിക്കുന്നത്‌.

“കളർ + ക്രിയേറ്റീവ്സ്‌” എന്ന കൂട്ടായ്മയുടെ രൂപപ്പെടലിനു പിന്നിൽ, കലയുടെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവരെ ഒരുമിപ്പിക്കുന്നതിന് പ്രചോദനമായത് അനുഗ്രഹീത ക്രിസ്തീയ ഗാനരചയിതാവ് ഫാ.ജോസഫ് പാറാംകുഴിയും (പൈതലാം യേശുവേ, ദൈവം പിറക്കുന്നു മനുഷ്യനായ് ബാദ്‌ലഹേമിൽ, മഞ്ഞുപൊഴിയുന്ന മാമരം കോച്ചുന്ന, ദൈവം നിരുപമ സ്നേഹം, തുടങ്ങി പതിനായിരത്തിലധികം ഗാനങ്ങൾ), റവ.ഡോ.ഡൈസനുമാണെന്ന് ഫാ.ജിബു ജെ.ജാജിൻ പറഞ്ഞു.

https://www.facebook.com/217186268375915/posts/2941815972579584/?extid=pheDC4tuAamVwiCv&d=null&vh=e

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker