Kerala

ഷെവലിയർ പ്രൊഫ. എബ്രഹാം അറക്കൽ അന്തരിച്ചു

ഭാരത ലത്തീൻ കത്തോലിക്കാ സമുദായത്തിന് നഷ്ട്ടമാകുന്നത് പകരം വെക്കാനില്ലാത്ത സഭാചരിത്ര വിജ്ഞാന കോശത്തെ...

ജോസ് മാർട്ടിൻ

ആലപ്പുഴ: ഭാരത സഭാചരിത്ര പണ്ഡിതനും ആലപ്പുഴ രൂപതാ അംഗവുമായ ഷെവലിയർ പ്രൊഫ.എബ്രഹാം അറക്കൽ അന്തരിച്ചു. ലേക്ക് ഷോർ ആശുപത്രിയിൽ രാത്രി 10.30 നായിരുന്നു അന്ത്യം.

സഭാ ചരിത്രകാരൻ, ലേഖകൻ നിരൂപകൻ, അധ്യാപകൻ, പത്ര പ്രവർത്തകൻ തുടങ്ങി നിരവധി സാമുദായിക-സാമൂഹ്യ-സാംസ്‌കാരിക മേഖലകളിൽ പ്രവൃത്തിച്ചിട്ടുള്ള പ്രൊഫ.എബ്രഹാം അറക്കൽ, കാത്തലിക്  കൗൺസിൽ ഓഫ് ഇന്ത്യയുടെ  വൈസ് പ്രസിഡന്റ്, ചർച്ച് ഹിസ്റ്ററി അസോസിയേഷൻ ഓഫ് ഇന്ത്യ അംഗം, CBCI യുടെ ദേശീയ ഉപദേശക സമിതി അംഗം, കേരള ലാറ്റിൻ കാത്തലിക് ഹിസ്റ്ററി അസോസിയേഷൻ വൈസ് പ്രസിഡന്റ്, ചീഫ് എഡിറ്റർ, ‘സദ്വാർത്ത’ മലയാള ദിനപത്രം, കേരള റീജിയൻ ലാറ്റിൻ കാത്തലിക് കൗൺസിൽ സ്ഥാപക അംഗം, സ്ഥാപക പ്രസിഡന്റ് ജി.സി.ടി.ഒ. (ഗവ.കോളേജ് ടീച്ചേഴ്‌സ് ഓർഗനൈസേഷൻ കേരള), സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാംഗ്വേജസ്  കേരള അഗം,

എറണാകുളം മഹാരാജാസ് കോളേജ് പ്രിൻസിപ്പൽ, പാലക്കാട് ഗവ.വിക്ടോറിയ കോളേജ് പ്രിൻസിപ്പൽ, ചേർത്തല സെന്റ് മൈക്കിൾസ് കോളേജ് പ്രിൻസിപ്പൽ, കാലിക്കറ്റ്  യൂണിവേഴ്‌സിറ്റി സിൻഡിക്കേറ്റ്  അംഗം, കേരള സർവകലാശാല സെനറ്റ് അംഗം, എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുള്ള പ്രൊ.എബ്രഹാം അറക്കലിനെ പരിശുദ്ധ പിതാവ് ബെനഡിക്ട് പതിനാറാമൻ പാപ്പ ഷെവലിയർ (2007-ൽ പാപ്പയുടെ സെന്റ് സിൽവസ്റ്റർ രാജാവ്) എന്ന പദവി നൽകി ആദരിച്ചു.

1958-ൽ മദ്രാസ് സർവ്വകലാശാലയിൽ നിന്ന് ഭൗതികശാസ്ത്രത്തിൽ ബിരുദം നേടി, ചെന്നയിലെ ലയോള കോളേജിലെ ഫിസിക്‌സ് ഡിപ്പാർട്ട്‌മെന്റിൽ ചേർന്നു തുടർന്ന് കൊല്ലം ഫാത്തിമ കോളേജിലേക്കും . 1959-ൽ കേരള സർക്കാർ സർവ്വീസിൽ ചേർന്നു,, പാലക്കാട്‌ ചിറ്റൂർ, എറണാകുളം, തിരുവനന്തപുരം, തൃപ്പൂണിത്തുറ, കാസർകോട് എന്നിവിടങ്ങളിലെ വിവിധ സർക്കാർ കോളേജുകളിൽ ലക്ചററായും പ്രൊഫസറായും ജോലി ചെയ്തു.

ഭാര്യ: പരേതയായ റീനി എബ്രഹാം റിട്ട അധ്യാപിക സെന്റ് ജോസഫ്സ് ഹൈസ്കൂൾ ആലപ്പുഴ. പിതാവ്: പരേതനായ മുൻ ആലപ്പുഴ എം.എൽ.എ അഡ്വ. ഈപ്പൻ അറക്കൽ. മാതാവ് : പരേതയായ ഏലിയാമ്മ ഈപ്പൻ റിട്ട. H.S.A സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂൾ ഫോർ ഗേൾസ്.

എബ്രഹാം അറക്കലിന്റെ വിയോഗത്തോടെ ഭാരത ലത്തീൻ കത്തോലിക്കാ സമുദായത്തിന് നഷ്ടമാകുന്നത് പകരംവെക്കാനില്ലാത്ത സഭാ ചരിത്ര വിജ്ഞാന കോശത്തെയാണ്.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker