Kerala
ശുശ്രൂഷകളുടെ അടിസ്ഥാനം മനുഷ്യ ജീവനോടുളള ആദരവും സംരക്ഷണവും; ബിഷപ്പ് കളത്തിപറമ്പില്‍
ശുശ്രൂഷകളുടെ അടിസ്ഥാനം മനുഷ്യ ജീവനോടുളള ആദരവും സംരക്ഷണവും; ബിഷപ്പ് കളത്തിപറമ്പില്‍
അനിൽ ജോസഫ്
കൊച്ചി: സഭയുടെ ശുശ്രൂഷകളുടെ അടിസ്ഥാനം മനുഷ്യ ജീവനോടുളള ആദരവും സംരക്ഷണവുമാണെന്ന് വരാപ്പുഴ അതിരൂപതാ ബിഷപ്പ് ഡോ.ജോസഫ് കളത്തിപറമ്പില്‍. കെ.സി.ബി.സി. യുടെ ആഭിമുഖ്യത്തില്‍ പ്രോ ലൈഫ് ലോഗോയും പതാകയും പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു ബിഷപ്പ്. അപരന്‍റെ ജീവനെ ആദരിക്കുന്നതിനും സംരക്ഷിക്കുന്നതിനുമാണ് പ്രോലൈഫ് പ്രാധാന്യം നല്‍കേണ്ടതെന്നും ആര്‍ച്ച് ബിഷപ്പ് ഉദ്ബോധിപ്പിച്ചു.
വരാപ്പുഴ ബിഷപ്പ്സ് ഹൗസില്‍ നടന്ന ചടങ്ങില്‍ പ്രോലൈഫ് സമിതി സംസ്ഥാന പ്രസിഡന്‍റ് സാബു ജോസ് പതാകയും ലോഗോയും ഏറ്റ് വാങ്ങി. മോണ്‍.മാത്യു ഇലഞ്ഞിമറ്റം അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ഡയറക്ടര്‍ ഫാ.പോള്‍ മാടശ്ശേരി, ആനിമേറ്റര്‍ സിസ്റ്റര്‍ മേരി ജോര്‍ജ്ജ്, വരാപ്പുഴ അതിരൂപത പ്രോലൈഫ് ഫാമിലി ഡയറക്ടര്‍ ഫാ.ആന്‍റണി കൊച്ചേരി, സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി ഷിബു ജോണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.