Daily Reflection

“ശരീരമാകെ നരകത്തിലേക്ക് എറിയപ്പെടുന്നതിനെക്കാൾ നല്ലത്, അവയവങ്ങളിലൊന്നു നഷ്ടപ്പെടുകയാണ്.” 

“ശരീരമാകെ നരകത്തിലേക്ക് എറിയപ്പെടുന്നതിനെക്കാൾ നല്ലത്, അവയവങ്ങളിലൊന്നു നഷ്ടപ്പെടുകയാണ്.” 

1 രാജാ. – 19:9b,11-16
മത്താ. – 5:27-32

“ശരീരമാകെ നരകത്തിലേക്ക് എറിയപ്പെടുന്നതിനെക്കാൾ നല്ലത്, അവയവങ്ങളിലൊന്നു നഷ്ടപ്പെടുകയാണ്.” 

ശരീരാവയവങ്ങൾ പാപത്തിനു കാരണമാകുന്നുവെങ്കിൽ അവ മുറിച്ചുമാറ്റുവാനും ശരീരമാകെ നരകത്തിലേക്ക് എറിയപ്പെടുന്നതിനേക്കാൾ നല്ലത് അവയവങ്ങളിലൊന്ന് നഷ്ടപെടുകയാണെന്ന് കർത്താവ് വെളിപ്പെടുത്തുകയാണ്. പാപക്കൂനയാലുള്ള  ജീവിതം നിത്യജീവനുള്ള അവകാശം നഷ്ടപെടുത്തുകയാണെന്ന്  ഓർമ്മപ്പെടുത്തുകയാണ് യേശു. വിചാരത്താലും, വാക്കാലും, പ്രവർത്തിയാലും, ഉപേക്ഷയാലും പാപം ചെയ്തുകൂട്ടുമ്പോൾ നാം നഷ്ടപ്പെടുത്തുന്നത് നിത്യജീവനാണ്. നശ്വരസന്തോഷത്തിനുവേണ്ടി പാപത്താൽ ജീവിക്കുമ്പോൾ നിത്യസന്തോഷത്തിനു അർഹരല്ലാതായി മാറുന്നു. ആയതിനാൽ,  പാപം ചെയ്യാതെ ആത്മീയ ജീവിതം നയിച്ച്  നിത്യജീവനവകാശികളാകുക.

സ്നേഹമുള്ളവരെ, പാപരഹിതമായ ജീവിതത്തിലൂടെ നിത്യജീവനവകാശികൾ ആകുവാനുള്ള മാർഗ്ഗത്തെ കുറിച്ച് പഠിപ്പിക്കുകയാണ് ക്രിസ്തു. പാപത്തിൽ ഏർപ്പെട്ട് ശരീരം കളങ്കപ്പെടുത്തി നരകത്തിന് അവകാശികളാതെ ആത്മനിയന്ത്രണം പാലിച്ച് ദൈവഹിതം മനസ്സിലാക്കി നിത്യജീവനവകാശികളാകേണ്ടവരാണ് നാം.

പാപം ചെയ്യാൻ പ്രേരിതമായ ശരീരാവയവങ്ങളെ കുറിച്ച് സുവിശേഷത്തിൽ ക്രിസ്തു പറയുന്നത്:  ‘വലത്തുകണ്ണ് നിനക്കു പാപഹേതുവാകുന്നെങ്കിൽ അതു ചൂഴ്‌ന്നെടുത്ത് എറിഞ്ഞുകളയുക; വലത്തുകരം നിനക്കു പാപഹേതുവാകുന്നെങ്കിൽ അതു വെട്ടി ദൂരെയെറിയുക’ എന്നാണ്.  സ്വന്തം ശരീരാവയവങ്ങൾ പോലും പാപത്തിന് കാരണമാകുന്നുവെങ്കിൽ വെട്ടിമാറ്റണമെന്ന്  പറയുകയാണ് ക്രിസ്തുനാഥൻ. പാപത്താലുള്ള ജീവിതം എത്രമാത്രം പ്രശ്നമുള്ളതാണെന്ന്  വരികൾക്കിടയിലൂടെ ഈ വചനം വായിക്കുമ്പോൾ നമുക്ക് മനസ്സിലാകും.

കണ്ണ് പാപഹേതുവാകുന്നുവെങ്കിൽ  ചൂഴ്ന്നെടുക്കണമെന്നില്ല  മറിച്ച്, കണ്ണ് നല്ലത് മാത്രം കാണാൻ ആഗ്രഹിക്കുകയും, ആത്മനിയന്ത്രണം പാലിക്കുകയും ചെയ്യണം. കൈ പാപഹേതുവാകുന്നുവെങ്കിൽ   അത് വെട്ടി  മാറ്റണമെന്നില്ല മറിച്ച്, നന്മ മാത്രം പ്രവർത്തിച്ച് ദൈവഹിതം മനസ്സിലാക്കി ജീവിക്കുക. അല്ലാത്തപക്ഷം, പാപത്തിലടിമകളായി നിത്യജീവൻ നഷ്ടപെട്ട ജന്മമാകും നമ്മുടേത്.

കാരുണ്യവാനായ ദൈവമേ, ആത്മനിയന്ത്രണമുള്ള  ഹൃദയം  നൽകി, നന്മകൾ മാത്രം കാണുവാനും പ്രവർത്തിക്കാനുമുള്ള അനുഗ്രഹം നൽകണമെന്ന് അങ്ങയോടു ഞങ്ങൾ പ്രാർത്ഥിക്കുന്നു.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker