വ്ളാത്താങ്കര സ്വര്‍ഗ്ഗാരോപാത മാതാ ദേവാലയത്തില്‍ മരിയന്‍ തീര്‍ത്ഥാടനത്തിന് ഭക്തി നിര്‍ഭരമായ തുടക്കം
വ്ളാത്താങ്കര സ്വര്‍ഗ്ഗാരോപാത മാതാ ദേവാലയത്തില്‍ മരിയന്‍ തീര്‍ത്ഥാടനത്തിന് ഭക്തി നിര്‍ഭരമായ തുടക്കം
അനിൽ ജോസഫ്
നെയ്യാറ്റിന്‍കര: തെക്കന്‍ കേരളത്തിലെ പ്രസിദ്ധ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ വ്ളാത്തങ്കര സ്വര്‍ഗ്ഗാരോപിത മാതാ ദേവാലത്തിലെ മരിയന്‍ തീര്‍ത്ഥാടനത്തിന് ഭക്തി നിര്‍ഭരമായ തുടക്കം.
കൊടിയേറ്റിന് മുന്നോടിയായി ചൊവ്വാഴ്ച വൈകിട്ട് നെയ്യാറ്റിന്‍കര അമലോത്ഭവമാതാ കത്തീഡ്രല്‍ ദേവാലയത്തില്‍ നിന്ന് ആരംഭിച്ച പതാക പ്രയാണം ഉദയന്‍കുളങ്ങര ചെങ്കല്‍ വഴി ദേവാലയത്തില്‍ എത്തിച്ചേര്‍ന്നു. തുടര്‍ന്ന്, ദേവാലയത്തിന് മുന്നില്‍ പ്രത്യേകം ക്രമികരിച്ച വേദിയില്‍ തീര്‍ഥാടന കൊടി സ്ഥാപിച്ചു.
കൊടിയേറ്റ് ചടങ്ങുകളുടെ മുന്നോടിയായി വേദിയിലെ കൂറ്റന്‍ സ്ക്രീനില്‍ ഇടവകയുടെ ചരിത്രത്തിന്‍റെ ദൃശ്യാവിഷ്കാരം അവതരിപ്പിക്കപെട്ടതോടെ ഇടവകയിലെ 22 ബാലികമാര്‍ സ്വാര്‍ഗ്ഗാരോപിത മാതാവിനെ സ്തുതിച്ച് കൊണ്ട് സ്വാഗതം നൃത്തം അവതരിപ്പിച്ചു. തുടര്‍ന്ന്, തമിഴ് ഇംഗ്ലീഷ് മലയാളം ഭാഷകളില്‍ ഇടവകയുടെ ലഘു ചരിത്രം വായിച്ചു. തീര്‍ഥാടനത്തിന്‍റെ വിളംബരം അറിയിച്ച് തീര്‍ഥാടന തിരി വേദിയില്‍ ഇടവക വികാരി തെളിയിച്ചു.
തുടര്‍ന്ന്, തിരുനാളിന്‍റെ ഔദ്യോഗിക പ്രഖ്യാപനവും ഇടവക വികാരി മോണ്‍.വി.പി.ജോസ് നടത്തി. ഇടവക വികാരി തീര്‍ഥാടകര്‍ക്കും ഇടവകയിലെ വിശ്വസികള്‍ക്കും തീര്‍ഥാടന പ്രതിജഞ്ജ ചൊല്ലിക്കൊടുത്തു.
മാതാവിനെ സ്തുതിച്ച് കൊണ്ടുളളള ഗാനം ഗായക സംഘം ആലപിച്ചതോടെ മാലാഖകുഞ്ഞുകളുടെ അകമ്പടിയില്‍ തീര്‍ഥാടന പതാക കൊടി മരത്തിന്‍റെ ചുവട്ടിലേക്ക് പ്രദക്ഷിണമായി എത്തിച്ചു. തുടര്‍ന്ന്, 10 ദിവസം നീണ്ടു നില്‍ക്കുന്ന തീര്‍ഥാടനത്തിന് വികാരി മോണ്‍. വി.പി. ജോസ് കൊടിയേറ്റി. തിരുനാള്‍ പ്രാരംഭ ദിവ്യബലിക്ക് നെയ്യാറ്റിന്‍കര രൂപത അല്‍മായ കമ്മിഷന്‍ ഡയറക്ടര്‍ ഫാ.എസ്.എം. അനില്‍കുമാര്‍ മുഖ്യ കാര്‍മ്മികത്വം വഹിച്ചു. ഫാ.ബനഡിക്ട് ജി ഡേവിഡ് വചന സന്ദേശം നല്‍കി.
ഇന്നലെ നടന്ന സമൂഹ ദിവ്യബലിക്ക് കൊല്ലംകോട് ഇടവക വികാരി ഫാ.ഷാജു വില്ല്യംസ് മുഖ്യ കാര്‍മ്മികത്വം വഹിച്ചു. ഫാ.ജോണ്‍ ബോസ്കോ വചന സന്ദേശം നല്‍കി.