Diocese
വ്ളാത്താങ്കര ഫൊറോനയില്‍ എല്‍.സി.വൈ.എം. “സ്വാഗത് 2018”
വ്ളാത്താങ്കര ഫൊറോനയില്‍ എല്‍.സി.വൈ.എം. "സ്വാഗത് 2018"
സുനില്‍ ഡി. ജെ
വ്ളാത്താങ്കര: നെയ്യാറ്റിന്‍കര രൂപതയിലെ വ്ളാത്തങ്കര ഫൊറോനയില്‍ എല്‍.സി.വൈ.എം. “സ്വാഗത് 2018” സംഘടിപ്പിച്ചു. കുഴിച്ചാണി സെന്‍റ് ജോസഫ് ദേവാലയത്തില്‍ നടന്ന പരിപാടി ഫൊറോന വികാരി ഫാ.അനില്‍കുമാര്‍ എസ്.എം. ഉദ്ഘാടനം ചെയ്തു.
യുവജനങ്ങള്‍ സഭക്ക് വേണ്ടി ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ടത് കാലഘടത്തിന്‍റെ ആവശ്യമാണെന്ന് ഫൊറോന വികാരി പറഞ്ഞു. യേശു യുവജനങ്ങളുടെ റോള്‍ മോഡലായിരിക്കണമെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.
എല്‍.സി വൈ.എം. ലേക്ക് എത്തിയ നവാഗതരെ ഫൊറോന ഡയറക്ടര്‍ ഫാ.രാഹുല്‍ ബി. ആന്‍റോ ജപമാല നല്‍കി സ്വീകരിച്ചു.
ഫൊറോന പ്രസിഡന്‍റ് വിനോദ് അധ്യക്ഷത വഹിച്ചു. ആനിമേറ്റര്‍ സുനില്‍ ഡി.ജെ. ആശംസകളര്‍പ്പിച്ചു. തുടര്‍ന്ന് ഷീജ വെളളനാട് നേതൃത്വം നല്‍കിയ ക്ലാസും ഉണ്ടായിരുന്നു.