Diocese
വൈദീക തിരുവസ്ത്രം സ്വീകരിച്ച് നാല് വൈദീക വിദ്യാർത്ഥികൾ
സർക്കാർ നിർദേശിക്കുന്ന കോവിഡ് പ്രതിരോധ പ്രോട്ടോക്കോളുകള്‍ പാലിച്ചായിരുന്നു തിരുക്കർമ്മങ്ങൾ...
അനിൽ ജോസഫ്
നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര രൂപതയിലെ നാല് വൈദീക വിദ്യാർത്ഥികൾ വൈദിക വസ്ത്രം സ്വീകരിച്ചു. സർക്കാർ നിർദേശിക്കുന്ന കോവിഡ് പ്രതിരോധ പ്രോട്ടോക്കോളുകള്‍ പാലിച്ചാണ് തിരുക്കർമ്മങ്ങൾ ബിഷപ്സ് ഹൗസില്‍ ക്രമീകരിച്ചത്.
തിരുകര്‍മ്മങ്ങള്‍ക്ക് നെയ്യാറ്റിന്‍കര ബിഷപ്പ് ഡോ.വിന്‍സെന്റ് സാമുവല്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു. കൂടുതല്‍ തീഷ്ണതയോടെ എല്ലാവരും ദൈവത്തെ അറിയുകയും ആത്മീയ പ്രവര്‍ത്തനങ്ങളില്‍ ഇടപെടുകയും ചെയ്യണമെന്ന് ബിഷപ് പറഞ്ഞു.
കിളിയൂര്‍ ഉണ്ണിമിശിഹാ ദേവാലയാംഗമായ ബ്രദര്‍ പ്രവീണ്‍ വി., വ്ളാത്താങ്കര സ്വര്‍ഗ്ഗാരോപിതമാതാ ദേവാലയാംഗം ബ്രദര്‍ അനു സി., ഉച്ചക്കട അമ്മത്രേസ്യ ദേവാലയാംഗം ബ്രദര്‍ അരുണ്‍ പി.ജിത്ത്, തൂങ്ങാംപാറ വിശുദ്ധ കൊച്ചുത്രേസ്യ ദേവാലയാംഗം ബ്രദര്‍ ജിജോ എന്നിവരാണ് സഭാവസ്ത്രം സ്വികരിച്ചത്.