അനിൽ ജോസഫ്
കോട്ടയം: കോട്ടയം അയൽക്കുന്നത്തെ പുന്നത്തുറ സെന്റ് തോമസ് ദേവാലയ (വെള്ളാപ്പള്ളി പള്ളി) വികാരി ഫാ.ജോർജ് എട്ടുപറയിൽ കിണറ്റിൽ മരിച്ചനിലയിൽ. 55 വയസായിരുന്നു, എടത്വ സ്വദേശിയാണ്. പള്ളിയുടെ സമീപത്തു നിന്നുള്ള കിണറ്റിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
ഇന്നലെ ഉച്ചയോടെ പള്ളിയിൽ വികാരിയെ കണ്ടവരുണ്ടായിരുന്നു എന്നാൽ, വൈകിട്ടോടെയാണ് കാണാതായെന്ന വിവരം പൊലീസിനു ലഭിച്ചത്. വികാരിയുടെ മുറിയുടെ വാതിൽ ചാരിയ നിലയിലായിരുന്നു. മൊബൈൽഫോൺ നിശബ്ദമാക്കിയ നിലയിൽ കണ്ടെത്തിയിരുന്നു.
പള്ളിയിൽ അടുത്തിടെ ഉണ്ടായ അഗ്നിബാധയിൽ ചില രേഖകൾ കത്തിനശിച്ചിരുന്നു. ഇതേതുടർന്ന് വൈദികൻ മാനസിക സമ്മർദ്ദത്തിൽ ആയിരുന്നതായി വിവരമുണ്ട്. വിദേശത്തുനിന്ന് ഏതാനും മാസങ്ങൾക്ക് മുമ്പാണ് തിരിച്ചെത്തിയ വൈദികൻ പള്ളിയുടെ ചുമതല ഏറ്റെടുത്തത്. വൈദികന്റെ മരണത്തിൽ പ്രാഥമികമായി ദുരൂഹതകൾ ഇല്ലെന്ന് ഇടവക വിശ്വാസികൾ മാധ്യമങ്ങളോട് പ്രതികരിച്ചു.
വിശ്വാസിയുടെ വെളിപ്പെടുത്തൽ
ആകസ്മിക മരണത്തിൽ ദുഃഖിക്കുന്നു.