വൈദിക സംഗമത്തിൽ സൈനികർക്ക് ആദരാഞ്ജലി അർപ്പിച്ചു
വൈദിക സംഗമത്തിൽ സൈനികർക്ക് ആദരാഞ്ജലി അർപ്പിച്ചു
ഫാ.ബോവാസ് മാത്യു
തിരുവനന്തപുരം: ജമ്മു കാഷ്മീരിൽ വീരമൃത്യു പ്രാപിച്ച സൈനികർക്ക് ആദരം അർപ്പിച്ചു കൊണ്ട് മലങ്കര കത്തോലിക്കാ വൈദിക സംഗമം സമാപിച്ചു. കത്തിച്ച മെഴുകുതിരികളുമായി വൈദികർ അണിനിരന്നു. ഏറ്റവും മുന്നിൽ കാതോലിക്കാ ബാവായും മറ്റു മെത്രാപോലീത്താമാരും നിരന്നു. അനുസ്മരണ പ്രാർത്ഥനക്ക് മാർ ക്ലീമിസ് ബാവാ നേതൃത്വം നൽകി.
വിവിധ സെഷനുകളിൽ ആർച്ചുബിഷപ് തോമസ് മാർ കൂറിലോസ്, ബിഷപ് തോമസ് മാർ യൗസേബിയോസ്
ബിൽ ഗേറ്റ്സ് ഫൗണ്ടേഷൻ ഇന്ത്യാ ഹെഡ് ഡോ.സന്തോഷ് മാത്യു എന്നിവർ നേതൃത്വം നൽകി.
പാനൽ ചർച്ചയിൽ ഫാ.എൽദോ പുത്തൻ കണ്ടത്തിൽ, ഫാ.വർഗ്ഗീസ് മറ്റമന, ഫാ.ഗീവർഗീസ് നെടിയത്ത്, ഫാ.ജോൺ ക്രിസ്റ്റഫർ, ഫാ.ബോവസ് മാത്യു, ഫാ.ഫിലിപ്പ് മാത്യു വെട്ടിക്കാട്ടിൽ, ഫാ.സണ്ണി മാത്യു എന്നിവർ പ്രസംഗിച്ചു.
കാതോലിക്കാ ബാവാ സമാപന സന്ദേശം നൽകി. സഭയുടെ വിവിധ ഭദ്രസനങ്ങളിലെയും സന്യാസ സമൂഹങ്ങളിലെയും വൈദികർ സമ്മേളനത്തിൽ സംബന്ധിച്ചു.