വൈദികനെതിരെയുളള അതിക്രമം പ്രതിഷേധവുമായി എല്‍.സി.വൈ.എം.ഉം ലാറ്റിന്‍കാത്തലിക് അസോസിയേഷനും
വൈദികനെതിരെയുളള അതിക്രമം പ്രതിഷേധവുമായി എല്‍.സി.വൈ.എം.ഉം ലാറ്റിന്‍കാത്തലിക് അസോസിയേഷനും
അനിൽ ജോസഫ്
നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര രൂപതക്ക് കീഴിലെ ബാലരുമപുരം വിശുദ്ധ സെബസ്ത്യാനോസ് ദേവാലയത്തില്‍ കഴിഞ്ഞ ഞായറാഴ്ച ബാലരാമപുരം ഫൊറോന വികാരിയും ബാലരാമപുരം ഇടവകയുടെ പ്രീസ്റ്റ് ഇന്‍ചാര്‍ജ്ജുമായ ഫാ.ഷൈജുദാസിനെ ബന്ദിയാക്കിയതില്‍ കേരളാ ലാറ്റിന്‍കാത്തലിക് അസോസിയേഷനും ലാറ്റിന്‍കാത്തലിക് യൂത്ത് മൂവ്മെന്‍റും പ്രതിഷേധം അറിയിച്ചു.
വൈദികനെ എട്ട് മണിക്കൂറോളം തടഞ്ഞ് വച്ച സാമൂഹ്യ വിരുദ്ധരെ പോലീസ് ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ലാറ്റിന്‍കാത്തലിക് അസോസിയേഷന്‍ രൂപതാ പ്രസിഡന്‍റ് ഡി.രാജു ആവശ്യപ്പെട്ടു.
രൂപതയുടെ നിയമാവലിയോ നിര്‍ദേശങ്ങളോ പാലിക്കാതെ സ്വയംഭരണം ആവശ്യപ്പെട്ട് മുന്നോട്ട് പോകുന്ന ചിലരുടെ ഗൂഡ ലക്ഷ്യമാണ് ഞായറാഴ്ച ദേവാലയത്തില്‍ നടന്നതെന്ന് ലാറ്റിന്‍കാത്തലിക് യൂത്ത് മൂവ്മെന്‍റ് അറിയിച്ചു. ഈ വിഷയത്തില്‍ ലാറ്റിന്‍കാത്തലിക് യുത്ത് മൂവ്മെന്‍റ് രൂപതക്കൊപ്പമാണെന്നും ലോഗോസ് പാസ്റ്ററല്‍ സെന്റെറില്‍ കൂടിയ യോഗത്തില്‍ എല്‍.സി.വൈ.എം. പ്രസിഡന്‍റ് അരുണ്‍ തോമസ് പറഞ്ഞു.
വൈദികനെതിരെ നടന്ന അതിക്രമം ന്യായീകരിക്കാനാവാത്തതാണെന്ന് രൂപതാ പാസ്റ്ററല്‍ കൗണ്‍സിലും പ്രസ്താവനയിലൂടെ അറിയിച്ചു.