വെട്ടുകാട് തീര്‍ഥാടന കേന്ദ്രത്തിലെ നിലവറ ദേവാലയം ആശീര്‍വദിച്ചു
അനില്‍ ജോസഫ്
തിരുവനന്തപുരം : വെട്ടുകാട് ദേവാലയത്തിലെ നിലവറ ദേവാലയം ആശീര്‍വദിച്ചു. തിരുവനന്തപുരം അതിരൂപതാ മെത്രാന്‍ ഡോ.തോമസ് ജെ നെറ്റോ ആശീര്‍വദകര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കി.
ദേവാലയത്തിന്‍റെ താഴത്തെ നിലയിലെ ക്രിസ്തൂസ് റെക്സ് കോര്‍പ്പൂസ് ക്രിസ്റ്റി നിത്യാരാധന ചാപ്പലും ഇതിനോടൊപ്പം ആശീവര്‍ദിച്ചു. പരിശുദ്ധാത്മാവിന്‍റെ ഗാനം ആലപിച്ച് മെഴുകു തിരി തെളിച്ചാണ് തിരുകര്‍മ്മങ്ങള്‍ക്ക് തുടക്കമായത്. തുടര്‍ന്ന് നിലവറ ദേവാലയത്തിന്‍റെ അള്‍ത്താര ആശീര്‍വദിച്ചു. ആരാധനാചാപ്പലിനൊപ്പം മ്യൂസിയവും ഉദ്ഘാടനം ചെയ്യ്തു.
പ്രധാന ദേവാലയത്തില്‍ നടന്ന പൊന്തിഫിക്കല്‍ ദിവ്യബലിക്ക് അഭിവന്ദ്യ പിതാവ് നേതൃത്വം നല്‍കി. തുടര്‍ന്ന് നടന്ന ദിവ്യ കാരുണ്യ ആരാധനക്കും ദിവ്യകാരുണ്യ പ്രദക്ഷണിണത്തിനും ശേഷമാണ് തിരുകര്‍മ്മള്‍ സമാപിച്ചത്.
ഈ വരുന്ന 15 ന് ആരംഭിക്കുന്ന വെട്ടുകാട് ദേവാലയത്തിലെ തീര്‍ഥാടന തിരുനാളിന് മുന്നോടിയായാണ് ആശീര്‍വാദ കര്‍മ്മങ്ങള്‍ നടന്നത്. തീര്‍ഥാടന തിരുനാള്‍ രൂപതയുടെ സഹായ മെത്രാന്‍ ഡോ.ആര്‍ ക്രിസ്തുദാസിന്‍റെ പൊന്തിഫിക്കല്‍ ദിവ്യബലിയോടെ ആരംഭിക്കും കൊടിയേറ്റ് കര്‍മ്മം ഇടവക വികാരി ഫാ.വൈ എം എഡിസന്‍ നിര്‍വ്വഹിക്കും. 24 നാണ് തീര്‍ഥാടനത്തിന് സമാപനമാവുന്നത്.