Kerala

“വീട്ടിലിരിക്കാം…ബോറടി മാറ്റാം…സമ്മാനം നേടാം…” കൊല്ലം കെ.സി.വൈ.എം. ലോക്ക് ഡൗൺ സമയം ആന്ദഭരിതമാക്കുന്നു

ഓരോ ദിവസവുമുള്ള ഓൺലൈൻ പരിപാടികൾ രാത്രി 10 മണിവരെ നീണ്ടുനിൽക്കും...

സ്വന്തം ലേഖകൻ

കൊല്ലം: “വീട്ടിലിരിക്കാം…ബോറടി മാറ്റാം…സമ്മാനം നേടാം…” എന്ന തലക്കെട്ടോടെ കൊല്ലം കെ.സി.വൈ.എം. ലോക്ക് ഡൗൺ സമയം ആന്ദഭരിതമാക്കുകയാണ്. 2020 മാർച്ച് 30-ന് ഓൺലൈൻ വഴി ആരംഭിച്ച വിവിധ മേഖലകളിലെ മത്സരങ്ങളും, പരിപാടികളും കൊല്ലത്തെ യുവജങ്ങളുടെ പങ്കാളിത്തം കൊണ്ട് പ്രത്യേകം ശ്രദ്ധിക്കപ്പെടുകയും ചെയ്യുന്നു. രാവിലെ ഓൺലൈൻ ലൈവ് ദിവ്യബലിയോടെയാണ് ഓരോ ദിവസവും ആരംഭിക്കുക. ഓരോ ദിവസവുമുള്ള ഓൺലൈൻ പരിപാടികൾ രാത്രി 10 മണിവരെ നീണ്ടുനിൽക്കും.

കൊല്ലം കെ.സി.വൈ.എം. ഡയറക്ടർ ഫാ.ഷാജൻ നൊറോണ, പ്രസിഡന്റ് എഡ്വേർഡ് രാജു എന്നിവരുടെ നേതൃത്വത്തിൽ കെ.സി.വൈ.എം. ലെ വിവിധ സമിതികളാണ് “വീട്ടിലിരിക്കാം…ബോറടി മാറ്റാം…സമ്മാനം നേടാം…” പരിപാടികൾ യാഥാർഥ്യമാകുന്നത്.

ഓൻലൈൻ മത്സരങ്ങൾ ഇവയാണ്:

ക്വിസ് മത്സരം: എല്ലാ ദിവസവും സിനിമ-ഗാനം-സാംസ്കാരികം-സാമൂഹികം എന്നീ മേഖലകളിൽ നിന്ന് 5 ചോദ്യങ്ങൾ വീതം. ഒന്നിൽ കൂടുതൽ പേർ ശരിയുത്തരം അയച്ചാൽ നറുക്കെടുപ്പിലൂടെ വിജയിയെ പ്രഖ്യാപിക്കുന്നു.

വരയും കുറിയും: എഴുത്തിന്റെയും, വരയുടെയും, സാഹിത്യ അഭിരുചിയുടെയും, കരകൗശല നിർമ്മാണ വൈഭവത്തെയും ഓൺലൈനിലൂടെ അവതരിപ്പിക്കുന്നു, സമ്മാനങ്ങൾ നേടുന്നു.

സ്റ്റാർ സിംഗർ: മികച്ച ഗായകരെ ഓൺലൈനിലൂടെ കണ്ടെത്തുന്നു, സമ്മാനം നൽകുന്നു.

കെ.സി.വൈ.എം.Q ടിക്ക് ടോക്ക് സ്റ്റാർ: യുവജനങ്ങളുടെ അഭിനയ മുഹൂർത്തങ്ങളെയും രസകരമായ കാഴ്ചകളെയും പ്രോത്സാഹിപ്പിക്കുവാനുള്ള അവസരം… ഒരു രസകരമായ ടിക്ക് ടോക്ക് വീഡിയോ ഞങ്ങൾക്ക് അയച്ചുകൊടുക്കണം. അത് കെ.സി.വൈ.എം. ഒഫിഷ്യൽ പേജിൽ പ്രസീഡികരിക്കും, ഏറ്റവും കൂടുതൽ ലൈക്ക് ലഭിക്കുന്നവയ്ക്ക് ഓരോ ദിനവും സമ്മാനം.
തികച്ചും വീട്ടിനുള്ളിൽ ചിത്രീകരിച്ച ടിക്ക് ടോക്കുകൾ മാത്രമേ പരിഗണിക്കുകയുള്ളു. ഒരോ ദിനങ്ങളിലും Theme നൽകുന്നതാണ്. Quality ഉള്ള ടിക്ക് ടോക്കുകൾ മാത്രമേ മത്സരത്തിൽ പരിഗണിക്കുകയുള്ളു. അസഭ്യം, മോശം സന്ദേശം എന്നിവ പ്രകടമാക്കുന്നത് മത്സരത്തിന് പരിഗണിക്കുകയില്ല.

പാചക റാണി മത്സരം: കെ.സി.വൈ.എം. കൊല്ലം രൂപതയുടെ വനിതാ ഉപസമിതിയായ ‘ഫെമിന’യുടെ നേതൃത്വത്തിൽ ഓൺലൈൻ മത്സരം. ചെയ്യേണ്ടത് സ്വന്തമായി പാചകം ചെയ്ത ഏതങ്കിലും ഒരു ഡിഷിന്റെ ഫോട്ടോയും ആ ഡിഷ്‌ ഉണ്ടാകുന്ന വിധവും അയക്കുക. ഒഫീഷ്യൽ ഫേസ്ബുക് പേജിൽ പ്രസിദ്ധിക്കരിക്കും. ഫോട്ടോക്ക് കിട്ടുന്ന ലൈക്കും, വിഭവം ഉണ്ടാകുന്ന രീതിയും, ഉപയോഗിക്കുന്ന സാധനങ്ങളുടെ ലിസ്റ്റും പരിഗണിച്ചായിരിക്കും വിജയിയെ പ്രഖ്യാപിക്കുക.

ഓൺലൈൻ പഠനകളരി & ചാറ്റ് ഷോ: കെ.സി.വൈ.എം.ന്റെ മുൻകാല നേതാക്കൾ, സംസ്ഥാന-രൂപതാ ഭാരവാഹികൾ, കത്തോലിക്ക സമുദായ നേതാക്കൾ, വൈദികർ, സമുദായത്തിലെ രാഷ്ട്രിയ-സാംസ്കാരിക പ്രവർത്തകർ തുടങ്ങിയവരുമായുള്ള ചോദ്യോത്തര പരിപാടി.

കളിയും ചിരിയും: കേരളത്തിലെ പ്രമുഖ കലാകാരന്മാർ കൊല്ലം രൂപതയുടെ കെ.സി.വൈ.എം. ഒഫിഷ്യൽ പേജിൽ ലൈവ് വരുന്നു, വിവിധ തരത്തിലുള്ള പരിപാടികളുമായി.

ഇനിയും വരും നാളുകളിൽ കൂടുതൽ ഓൺലൈൻ പരിപാടികളുമായി കൊല്ലം കെ.സി.വൈ.എം. ലോക്ക്ഡൗൺ സമയം ആവേശഭരിതവും, ആന്ദഭരിതവുമാക്കും.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker