Kerala

വിസിറ്റേഷൻ സന്യാസിനീ സമൂഹത്തിന്റെ ശതാബ്ദി ആഘോഷങ്ങൾക്ക് ആലപ്പുഴയിൽ തുടക്കം

ആരാധനയും സേവനവും വിസിറ്റേഷൻ സഭയുടെ മുഖമുദ്ര; ബിഷപ്പ്. ഡോ. ജെയിംസ് ആനാപറമ്പിൽ

ജോസ് മാർട്ടിൻ

ആലപ്പുഴ: വിസിറ്റേഷൻ സന്യാസിനീ സഭ 99-ന്റെ നിറവിൽ. ഒരു വർഷം നീണ്ടു നിൽക്കുന്ന ശതാബ്ദി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ടുള്ള ദീപശിഖ പ്രയാണം 2023 ജനുവരി 28-ന് സഭയുടെ മാതൃഭവനമായ ഹോളിഫാമിലി വിസിറ്റേഷൻ കോൺവെന്റ് കാട്ടൂരിൽ നിന്നാരംഭിച്ച് വൈകുന്നേരം 4 മണിക്ക് ആലപ്പുഴ വഴിച്ചേരി വാർഡിലെ വിസിറ്റേഷൻ ജനറലേറ്റിൽ സമാപിച്ചു.

സ്ഥാപക ദിനമായ ജനുവരി 29-ന് വൈകുന്നേരം മൂന്ന് മണിക്ക് ആലപ്പുഴ മൗണ്ട് കാർമൽ കത്തിഡ്രലിൽ ആലപ്പുഴ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ഡോ.ജയിംസ് ആനാപറമ്പിലിന്റെ മുഖ്യകാർമികത്വത്തിൽ അർപ്പിച്ച പൊന്തിഫിക്കൽ ദിവ്യബലിക്ക് ശേഷം കത്തീഡ്രൽ പാരിഷ് ഹാളിൽ നടന്ന പൊതുസമ്മേളനത്തിൽ ബിഷപ്പ് ഡോ. ജെയിംസ് ആനാപറമ്പിൽ അദ്ധ്യക്ഷതവഹിച്ചു. തുടർന്ന്, ജെയിംസ് പിതാവ് ശതാബ്ദി ലോഗോ അനാച്ഛാദനം ചെയ്യ്തു. സി. ഡോളി മാനുവൽ ലോഗോയുടെ സംക്ഷിപ്ത വിശദീകരണം നൽകി.

കത്തീഡ്രൽ വികാരി ജോസ് ലാട് കോയിൽപറമ്പിൽ, സഭാ ചരിത്ര കാരൻ ഷെവലിയർ എബ്രഹാം അറക്കൽ, മുൻ മദർ ജനറൽ ട്രീസാ ചാൾസ്, സീവ്യൂ വാർഡ് കൗൺസിലർ അഡ്വ. റീഗോ രാജു തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.

ചരിത്രത്തിലൂടെ:
വിശുദ്ധ ഫ്രാൻസിസ്.ഡി. സാലസും വിശുദ്ധ ജയിൻ ഷന്താളും ഫ്രാൻസിലെ അന്നേസിയിൽ സ്ഥാപിച്ച വിസിറ്റേഷൻ സന്ന്യാസ സഭയുടെ ചൈതന്യം ഉൾക്കൊണ്ട ദൈവദാസൻ സെബാസ്റ്റ്യൻ ലോറൻസ് കാസ്മീർ പ്രസന്റേഷനച്ചൻ ബിഷപ്പ് ചാൾസ് വിഞ്ഞ് 1892 ജൂൺ 24-ാം തീയതി പരിശുദ്ധ കന്യക മറിയത്തിന്റെ വിസിറ്റേഷൻ സഹോദരികൾ എന്ന പേരിൽ കോട്ടയം രൂപതയിൽ സ്ഥാപിച്ച സന്യാസ
സഭയുടെ ഒരു ശാഖാ ഭവനം തിരുക്കുടുംബ കന്യകാമഠം എന്ന പേരിൽ, കാട്ടൂരിൽ സ്ഥാപിക്കാൻ അന്ന് കൊച്ചി മെത്രാനായിരുന്ന ബിഷപ്പ് ജോസ്ബൻ മാർട്ടിൻ റിബെയിരയുടെയും, കോട്ടയം മെത്രാനായിരുന്ന മാർ അലക്സാണ്ടർ ചൂളപ്പറമ്പിലിന്റെ യും അനുവാദം തേടുകയും ഇരുവരുടേയും രേഖാമൂലമുള്ള അനുമതിയോടെ 1924 ജനുവരി 29-ന് വി. ഫ്രാൻസിസ് സാലസിന്റെ തിരുനാൾ ദിനത്തിൽ ആലപ്പുഴ രുപതയിലെ കാട്ടൂരിൽ ആദ്യ മഠം സ്ഥാപിച്ചു.

1949 ഫെബ്രുവരി പത്താം തീയതി രൂപതാദ്ധ്യക്ഷന്റെ അധികാരത്തിന് വിധേയമായ ഒരു സ്വതന്ത്ര സന്യാസ സമൂഹമായും (Independent Dia custom Congregation കാനോനിക അംഗീകാരം ) 2003 -ൽ പരിശുദ്ധ സിംഹാസനം വിസിറ്റേഷൻ സന്യാസിനീ സഭയെ പൊന്തിഫിക്കൽ കോൺഗ്രീയേഷനായി ഉയർത്തി.

ഇന്ന് 462 സന്ന്യാസിനിമാരുമായി കേരളത്തിൽ കൊച്ചി, കോഴിക്കോട് രൂപതയൊഴികെയുള്ള എല്ലാ ലത്തീൻ രൂപതകളിലും,ചെന്നൈ, ഇൻഡോർ, ഉദയപ്പൂർ, ഒഡീഷ, മധ്യപ്രദേശ്, രാജസ്ഥാൻ, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിലും,ആഫ്രിക്ക ഈജിപ്ത്, ജെർമനി, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിലുമായി സേവനം ചെയ്തു വരുന്നു

സഭയുടെ സുഗമമായ പ്രവർത്തനത്തിനും, വികസനത്തിനും വേണ്ടി, 3 പ്രോവിൻസും ഒരു റീജനും രൂപീകൃതമായി. കേരളത്തിൽ ഹോളി ഫാമിലി വിസിറ്റേഷൻ പ്രോവിൻസും, സെന്റ് ജോസഫ്സ് വിസിറ്റേഷൻ പ്രോവിൻസ് ഇൻഡോർ കേന്ദ്രമാക്കി ഫ്രാൻസിസ് ഡി സാലസ് വിസിറ്റേഷൻ മിഷൻ പ്രോവിൻസ്, ആഫ്രിക്ക കേന്ദ്രമാക്കി സെന്റ് സേവ്യഴ്സ് മിഷൻ റീജൻ.

സഭയിലെ സന്യാസിനിമാരുടെ നേതൃത്വത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ, ആരോഗ്യപരിപാലന കേന്ദ്രങ്ങൾ, അനാഥമന്ദിരങ്ങൾ, വൃദ്ധമന്ദിരങ്ങൾ, മാനസിക – ആരോഗ്യ വെല്ലുവിളികൾ നേരിടുന്ന സ്ത്രീകൾക്കും കുട്ടികൾക്കും പ്രത്യേക ശുശ്രുഷ സ്ഥാപനങ്ങൾ, യുവജന സംഘടനകൾ, തൊഴിലധിഷ്ഠിത വിദ്യാഭ്യാസം, സുവിശേഷ വത്കരണ പ്രവർത്തനം, അടിസ്ഥാന ക്രൈസ്തവ സാമൂഹിക പ്രവർത്തനം, ഭവനസന്ദർശനം, സാധുജന പരിപാലനം, ഭവനരഹിതർക്ക് ഭവനം, പഠനസഹായം, പ്രതിഭകൾക്ക് ഉന്നത വിദ്യാഭ്യാസ സ്കൊളർഷിപ്പ് തുടങ്ങിയവയും നൽകി വരുന്നു.

സഹോദരിമാരുടെ പ്രവർത്തന മേഖലകളിൽ ഏറിയപങ്കും തീരദേശഗ്രാമങ്ങളുമായി ബന്ധപ്പെട്ടതാണ്. കുടുംബനവീകരണ പ്രവർത്തനങ്ങളിലും നിർദ്ധനരായ പെൺകുട്ടികളുടെ വിദ്യാഭ്യാസ ഉന്നമനത്തിനുവേണ്ടിയും, പാർശ്വവത്കരിക്കപ്പെട്ട ജനവിഭാഗത്തെ സമൂഹത്തിന്റെ മുഖ്യധാരയിൽ എത്തിക്കാനുമുള്ള ശ്രമങ്ങളും സഹോദരിമാർ നടത്തിവരുന്നു. സമൂഹത്തിലെ പാവപ്പെട്ടവനോട് പക്ഷം ചേർന്ന് ക്രിസ്തുവിനോട് താതാത്മ്യപ്പെട്ടുകൊണ്ടുള്ള പ്രവർത്തനങ്ങളാണ് വിസിറ്റേഷൻ സഹോദരിമാർ ലോകത്തിന് കാഴ്ചവയ്ക്കുന്നത്.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker