Public Opinion

വിശ്വാസിയും വിശുദ്ധസ്ഥലവും അതിവിശുദ്ധസ്ഥലവും

പാദരക്ഷകൾ പുറത്തിടുക എന്ന ബോർഡ് ദേവാലത്തിന് പുറത്ത് വച്ചിരിക്കുന്നത് എന്തിനാണ്‌?

ജോസ് മാർട്ടിൻ

പരിശുദ്ധ പിതാവ് ഫ്രാൻസിസ് പാപ്പ തായ്ലാൻഡിലെ അപ്പോസ്തോലിക സന്ദർശത്തിനിടയിൽ അവിടുത്തെ ഒരു ബുദ്ധ ക്ഷേത്രത്തിൽ കയറുന്നതിന് മുമ്പ് തന്റെ ചെരുപ്പ് ക്ഷേത്രത്തിന് പുറത്ത് അഴിച്ചു വെക്കുന്ന ഒരു ചിത്രം കാണുകയുണ്ടായി. വളരെ സന്തോഷം തോന്നി, അതോടൊപ്പം നമ്മുടെ ദേവാലയങ്ങളിലെ നമ്മുടെ പ്രവർത്തികളെ ഓർത്ത് ലജ്ജയും.

എന്താണ് ദേവാലയം?

അനുദിനം ബലി അർപ്പിക്കപ്പെടുന്ന സ്ഥലമാണ് ദേവാലയം, അവിടുത്തെ സാന്നിധ്യം കൊണ്ട് പള്ളികൾ മിശിഹായുടെ വീട് ആകുന്നു. ദേവാലത്തിൽ ദൈവജനം നിൽക്കുന്ന സ്ഥലത്തെ ഭൂമിയായും, അതിവിശുദ്ധ സ്ഥലമായ വിശുദ്ധ വേദിയെ (മദ്ബഹ) സ്വർഗ്ഗത്തിന്റെ പ്രതീകവുമെന്നാണ് സഭ പഠിപ്പിക്കുന്നത്. കാർമ്മികൻ, ഈശോയേയും, ശുശ്രൂഷികൾ മാലാഖമാരെയും പ്രതിനിദാനം ചെയ്യുന്നു. പുരോഹിതൻ ബലിവേദിയിൽ തിരു-ശരീര രക്തങ്ങൾ പരികർമ്മംചെയ്യുമ്പോൾ സ്വർഗം തുറക്കപ്പെടുകയും, പരിശുദ്ധാൽമാവ് എഴുന്നള്ളി വരുകയും ചെയുന്നു.

വിശുദ്ധവും അതിവിശുദ്ധവുമായ, ജീവിക്കുന്ന ക്രിസ്തു വസിക്കുന്ന ദേവായത്തിൽ പ്രവേശിക്കുമ്പോൾ അതിന്റെ വിശുദ്ധി /പവിത്രത കാത്തുസൂക്ഷിക്കാൻ നമ്മൾ ശ്രമിക്കാറില്ല. അത്‌ വിശുദ്ധവേദിയിൽ നിന്ന് നമ്മോടൊപ്പം ബലിഅർപ്പിക്കുന്ന വൈദീകൻ ആണെങ്കിൽ പോലും (ചില വൈദീകർ) വിശുദ്ധ ബലിഅർപ്പണ വേളയിൽ തങ്ങൾ പുറത്തുപയോഗിക്കുന്ന ചെരുപ്പുകൾ ധരിച്ചുകൊണ്ടാണ് ബലി അർപ്പിക്കുന്നത്. ചോദിച്ചാൽ കിട്ടുന്ന ഉത്തരം നമ്മൾ പാശ്ചാത്യ സംസ്‌കാരമാണ് പിൻതുടരുന്നത് അത്‌ കൊണ്ട് ചെരുപ്പ് ധരിക്കാം (അവിടെ തണുപ്പ് കൂടുതൽ ഉള്ള കാലാവസ്ഥ ആണ്, അവർ ബലിവേദിയിൽ ധരിക്കുന്ന പാദരക്ഷകൾ പുറത്ത് ഉപയോഗിക്കാറില്ല). പാദരക്ഷകൾ പുറത്തിടുക എന്ന ബോർഡ് ദേവാലത്തിന് പുറത്ത് വച്ചിരിക്കുന്നത് എന്തിനാണ്‌? (പുരോഹിതൻ ബലിവേദിയിലേക്ക് പ്രവേശിക്കുന്നതുന്നെ ഹിന്ദു ആചാരമായ ആരതി ഏറ്റവാങ്ങി ദൃഷ്ടിദോഷം അകറ്റി കൊണ്ടാണ് എന്ന് ഓർക്കുക)

പരിശുദ്ധ പിതാവ് ഒരു ക്ഷേത്രത്തോട്, തന്റെ പാദരക്ഷകൾ പുറത്ത് അഴിച്ചുവച്ച് ആദരവ് കാട്ടി, മാതൃക കാട്ടിയെങ്കിൽ ജീവിക്കുന്ന ക്രിസ്തു വസിക്കുന്ന നമ്മുടെ ദേവാലയങ്ങളോട് ആദരവ് കാട്ടാൻ നാമും ബാധ്യസ്ഥരല്ലേ? ”അവിടുന്ന്‌ അരുളിച്ചെയ്‌തു അടുത്തു വരരുത്‌. നിന്റെ ചെരുപ്പ്‌ അഴിച്ചുമാറ്റുക എന്തുകൊണ്ടെന്നാല്‍, നീ നില്‍ക്കുന്ന സ്‌ഥലം പരിശുദ്‌ധമാണ്‌” (പുറപ്പാട്‌ 3:5).

അടിക്കുറിപ്പ് : പക്കാമാമാ എന്ന ആമസോൺകാർ ‘പ്രകൃതിയുടെ പ്രതിരൂപമായി കരുതുന്നു’ ബിംബത്തെ പരിശുദ്ധ കന്യാമറിയമായി വ്യാഖ്യാനിച്ചവർ, പരിശുദ്ധ പിതാവിനെ വിഗ്രഹാരാധകനായി മുദ്രകുത്തിയർ, നാളെ പരിശുദ്ധ പിതാവിനെ ബുദ്ധമത പ്രചാരകനായും വ്യാഖ്യാനിക്കില്ലേ?

Show More

One Comment

  1. പരിശുദ്ധ പിതാവ് മറ്റു മതസ്ഥരോടും അവരുടെ ക്ഷേത്രങ്ങളോടും ആചാരങ്ങളോടും കാണിക്കുന്ന ആദരവ് പ്രചരിപ്പിക്കുന്ന, vox നു നന്ദി

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker