World
വിശുദ്ധ മദര്‍ തെരേസയുടെ അനുസ്മരണ ദിനം ആഗോള ഉപവിപ്രവര്‍ത്തന ദിനമായി ആഘോഷിച്ചു
വിശുദ്ധ മദര്‍ തെരേസയുടെ അനുസ്മരണ ദിനം ആഗോള ഉപവിപ്രവര്‍ത്തന ദിനമായി ആഘോഷിച്ചു
ഫാ. വില്യം നെല്ലിക്കൽ
റോം: സെപ്തംബര്‍ 5 ബുധന്‍ കല്‍ക്കട്ടയിലെ വിശുദ്ധ മദര്‍ തെരേസയുടെ അനുസ്മരണ ദിനമാണ് ഐക്യരാഷ്ട്ര സംഘടന ആഗോള ഉപവിപ്രവര്‍ത്തന ദിനമായി ആഘോഷിക്കുന്നത്.
2012-ലാണ് ഐക്യരാഷ്ട്ര സംഘടന (United Nations Organization) മദര്‍ തെരേസയുടെ ചരമവാര്‍ഷിക ദിനമായ സെപ്തംബര്‍ 5 അന്താരാഷ്ട്ര ഉപവിപ്രവര്‍ത്തന ദിനമായി (International Day of Charitable Activities) പ്രഖ്യാപിച്ചത്.
എല്ലാ അംഗരാഷ്ട്രങ്ങളോടും, യുന്നിന്‍റെ ദേശീയ പ്രാദേശിക സംഘടനകളോടും ഇന്നേദിവസം ഉപവിപ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരാകണമെന്ന്, വിശിഷ്യാ വിദ്യാഭ്യാസവും വികസനവും ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരാകണമെന്ന് സെക്രട്ടറി ജനറല്‍, അന്തോണിയോ ഗുത്തിയരസ് ന്യൂയോര്‍ക്ക് ആസ്ഥാനത്തുനിന്നും ഇറക്കിയ പ്രസ്താവനയിലൂടെ ആഹ്വാനംചെയ്തു