വിശുദ്ധ ജോണ്‍ ലാറ്ററന്‍ ബസിലിക്കക്ക് പുതിയ ആര്‍ച്ച് പ്രീസ്റ്റ്
സ്വന്തം ലേഖകന്‍
വത്തിക്കാന്‍ സിറ്റി : റോമിലെ ജോണ്‍ ലാറ്ററന്‍ ബസിലിക്കയുടെ പുതിയ ആര്‍ച്ചുപ്രീസ്റ്റായി നിയുക്ത കര്‍ദിനാള്‍ മോണ്‍സിഞ്ഞോര്‍ റെയ്ന ബാല്‍ദാസരെയെ ഫ്രാന്‍സിസ് പാപ്പാ നിയമിച്ചു.ഫ്രാന്‍സിസ് പാപ്പായുടെ വികാരി ജനറലായി സേവനം ചെയ്തു വരികയായിരുന്നു അദ്ദേഹം.
ഫ്രാന്‍സിസ് പാപ്പാ പ്രഖ്യാപിച്ച പുതിയ കര്‍ദിനാള്‍മാരില്‍ ഒരാളായ മോണ്‍സിഞ്ഞോര്‍ റെയ്ന ബാല്‍ദാസരെ, ആര്‍ച്ചുബിഷപ്പ് എന്ന സ്ഥാനീയ നാമവും ഇതോടെ സ്വീകരിക്കും.
ആഗോളകത്തോലിക്കാസഭയുടെ തലവന്‍ എന്ന നിലയില്‍ ഫ്രാന്‍സീസ് പാപ്പാ വത്തിക്കാനിലാണ് താമസിക്കുന്നതെങ്കിലും പാപ്പാ മെത്രാനായുള്ള റോം രൂപതയുടെ കത്തീഡ്രലായ വിശുദ്ധ ജോണ്‍ലാറ്റന്‍ ബസിലിക്ക സ്ഥിതി ചെയ്യുന്നത വത്തിക്കാന്‍ നഗരത്തിനു പുറത്ത് 7 കിലോമീറ്ററോളം അകലെയാണ്. റോമാനഗരത്തിലും ലോകത്തിലെുമുള്ള എല്ലാ ദേവാലയങ്ങളുടെയും ‘മാതൃദേവാലയം’ എന്നും ഈ ബസിലിക്ക അറിയപ്പെടുന്നു.
ബസിലിക്കകളില്‍ പ്രഥമ സ്ഥാനമുള്ള ലാറ്ററന്‍ ബസിലിക്കയുടെ അധിപന്‍, റോമാരൂപതയുടെ മെത്രാന്‍ കൂടിയായ പാപ്പായാണ് . ലളിത സുന്ദരമായ ഈ മഹാദേവാലയത്തിന് 460 അടി നീളവും, വീതി 240 അടിയുമാണ്. യേശുവിന്‍റെ മുന്നോടിയായ സ്നാപക യോഹന്നാന്‍റെ നാമത്തില്‍ പ്രതിഷ്ഠിതമാണിത്.