വിശുദ്ധ കുർബാന: ഡ്രോണിൽ പറത്തിയതിനെതിരെ പരക്കെ പ്രതിക്ഷേധം
വിശുദ്ധ കുർബാന: ഡ്രോണിൽ പറത്തിയതിനെതിരെ പരക്കെ പ്രതിക്ഷേധം
സ്വന്തം ലേഖകൻ
ബ്രസീൽ: വിശുദ്ധ കുർബാന ഡ്രോണിൽ പറത്തിയതിനെതിരെ പരക്കെ പ്രതിക്ഷേധം ഉയർന്നുവരുന്നു. സോഷ്യൽ മീഡിയകളിലൂടെയാണ് വിശുദ്ധ കുർബാന ഡ്രോണിൽ പറത്തുന്നത് പ്രചരിച്ചത്.
ബ്രസീലിലെ സോറോകാവാ അതിരൂപതയിലെ നോവുസ് ഓർഡോ ഇടവകയായ സവോ ജെറാൾഡ് മഗേല ദേവാലയത്തിലാണ് ഇത്തരത്തിൽ ദിവ്യകാരുണ്യത്തെ നിന്ദനത്തിന് വിധേയമാക്കിയത്. ദേവാലയത്തിൽ ഇടവക ജനം കൈകൾകൊട്ടി ആർപ്പുവിളിച്ച് ആഹ്ലാദം പങ്കുവയ്ക്കുന്നത് വളരെ വ്യക്തമായി കാണാം.
തിരുവസ്ത്രമണിഞ്ഞു നിന്ന വൈദികൻ അൾത്താരയിൽ ഇരുകൈകളും നീട്ടി സ്വീകരിക്കുന്നതും വളരെ വ്യക്തം. ചുരുക്കത്തിൽ, പരിശുദ്ധ ആരാധനയ്ക്കിടയിൽ നടന്ന വിശുദ്ധ കുർബാനയോടുള്ള അവഹേളനം തന്നെയെന്നതിൽ സംശയമില്ല.
സോഷ്യൽ മീഡിയയിൽ ഈ പ്രവർത്തിയെ “വിശുദ്ധ കുർബാനയോടുള്ള അവഹേളനം”, “വിശുദ്ധ കുർബാനയെ അപമാനിക്കൽ”, “വിശുദ്ധ കുർബാനയെ അധിക്ഷേപിക്കൻ” തുടങ്ങിയ പ്രവർത്തികളായാണ് വിലയിരുത്തിയിരിക്കുന്നത്.
പരിശുദ്ധ കുർബാനയെ ഇപ്രകാരം നിന്ദിച്ച് അവഹേളിച്ചതിന് എതിരെ എന്ത് നടപടി ഉണ്ടാകും എന്ന് കാത്തിരിക്കുകയാണ് വിശ്വാസികൾ.