World

“വിശുദ്ധ കുര്‍ബാന റദ്ദാക്കി” തെറ്റിധാരണ പരത്തുന്ന മെസ്സേജുകൾ സാത്താന്റെ കെണിയോ?

ആരെയും തെറ്റിദ്ധരിപ്പിക്കുകയും, സംശയത്തിന്റെ നിഴലിൽ നിറുത്തുകയും ചെയ്യുന്ന പ്രയോഗമാണ് "വിശുദ്ധ കുര്‍ബാന റദ്ദാക്കി" എന്നത്...

സ്വന്തം ലേഖകൻ

ഇറ്റലി: കൊറോണാക്കാലം വ്യാജവാർത്തകളുടെ കൂടി കാലമായി മാറിയിരിക്കുന്നു. വളരെ അടുത്ത് നടന്ന സംഭവമാണ് ‘ആരോഗ്യപ്രശ്നങ്ങൾ നിമിത്തം കുറച്ച് ദിനങ്ങൾ പൊതുപരിപാടികളിൽ നിന്ന് മാറിനിന്ന ഫ്രാൻസിസ് പാപ്പായെപ്പോലും വെറുതെവിട്ടില്ലാ’ എന്നത്. പരിശുദ്ധ പിതാവിനെ കൊറോണാ ബാധിതനാക്കി ചിത്രീകരിക്കാൻ മത്സരിച്ച് പത്രങ്ങളും ചാനലുകളും. തുടർന്ന്, മുഖപുസ്തകത്തിലും വാട്ട്സാപ്പിലും തുടങ്ങി സോഷ്യൽ മീഡിയകളിലൂടെ പ്രാർത്ഥനാ അപേക്ഷകളുടെ ഒഴുക്കായിരുന്നു. ഇപ്പോൾ അത്തരത്തിൽ ഒരണ്ണം വിശുദ്ധ കുർബാനയുമായി ബന്ധപ്പെട്ട് മാധ്യമങ്ങളും, സോഷ്യൽ മീഡിയകളും ആഘോഷിക്കുകയാണ്.

ആരെയും തെറ്റിദ്ധരിപ്പിക്കുകയും, സംശയത്തിന്റെ നിഴലിൽ നിറുത്തുകയും ചെയ്യുന്ന പ്രയോഗമാണ് “വിശുദ്ധ കുര്‍ബാന റദ്ദാക്കി” എന്നത്. ആരാണ് ഇത്തരത്തിൽ കൽപ്പന പുറപ്പെടുവിച്ചത്? കത്തോലിക്കാ സഭയിലെ ഒരു മെത്രാനും ഇത്തരത്തിൽ നിർദ്ദേശം നൽകിയിട്ടില്ല. മറിച്ച് നൽകിയ നിർദ്ദേശനങ്ങളെ വളരെ സൗകര്യപൂർവം തങ്ങൾക്ക് യോജിച്ച രീതിയിൽ വിവിധ വാർത്താ മാധ്യമങ്ങളും, ഓൺലൈൻ പത്രങ്ങളും, സോഷ്യൽ മീഡിയയും വളച്ചോടിക്കുകയായിരുന്നു എന്നതാണ് യാഥാർഥ്യം. യുക്തിവാദികളെപ്പോലും നാണിപ്പിക്കും വിധമാണ് ചില കത്തോലിക്കാ നാമധാരികൾ മുഖപുസ്തകത്തിലൂടെ സാത്താന്റെ ശക്തിയെ പ്രഘോഷിക്കുന്നത്‌.

ഓർക്കുക, പരിശുദ്ധ കുബാനയർപ്പണം ഒരിടത്തും നിർത്തിയിട്ടില്ല. വിശ്വാസികൾക്കെല്ലാം പങ്കെടുക്കുവാൻ കഴിയുന്ന രീതിയിൽ ദിവ്യബലിയർപ്പണം ഒരുക്കാൻ കഴിയുന്നില്ല എന്നേയുള്ളൂ. അല്ലാതെ, “വിശുദ്ധ കുര്‍ബാന റദ്ദാക്കി” വൈദീകർ സുഖവാസത്തിന് പോയിട്ടില്ല. ഭൂരിഭാഗം ദേവാലയങ്ങളിലും (കുറച്ച് ദേവാലയങ്ങളിൽ വൈദീകർ താമസമില്ലാത്തവയൊഴിച്ചാൽ) വൈദീകർ ബലിയർപ്പിക്കുന്നുണ്ട്, അതായത് ജനരഹിത കുർബാന അർപ്പിക്കപ്പെടുന്നുണ്ട്, ദൈവജനത്തിനുവേണ്ടി പ്രാർത്ഥിക്കുന്നുണ്ട്, ലോകത്തിലെ എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കുന്നുണ്ട്. അല്ലാതെ സോഷ്യൽ മീഡിയായിൽ ചില വിരുദന്മാർ പരത്തുന്ന മെസേജുകൾ പോലെ സാത്താൻ വിചാരിച്ചാൽ നിറുത്താൻ സാധിക്കുന്നതല്ല വിശുദ്ധകുർബാന. ഈ ഭൂമിയിൽ വൈദീകൻ ഉള്ളിടത്തോളം കാലം വിശുദ്ധ കുർബാനയർപ്പണവും ഇടതടവില്ലാതെ ലോകത്താകമാനം എല്ലാമണിക്കൂറിലും അർപ്പിക്കപ്പെട്ടിരിക്കും.

എന്തുകൊണ്ട് CEI (ഇറ്റാലിയൻ ബിഷപ്പ്സ് കോൺഫറൻസ്) ഏപ്രില്‍ 3 വരെ ഒത്തുകൂടൽ വേണ്ടാ എന്ന് നിർദ്ദേശിച്ചു?

ഇപ്പോൾ പടർന്നു കൊണ്ടിരിക്കുന്ന ഈ പകർച്ചവ്യാധി വളരെ വേഗത്തിലാണ് മനുഷ്യനിൽ നിന്നും മനുഷ്യരിലേക്ക് പടരുന്നത്. രോഗ ബാധ തടയുക എന്നത് ഓരോ രാജ്യത്തിന്റെയും ഭരണകർത്താക്കളുടെ കടമയാണ്. അവർ ചെയ്യുന്നത് അവരുട ഉത്തരവാദിത്ത്വമാണ് കത്തോലിക്ക സഭ അതിനെ മാനിക്കുകയാണ് ചെയ്യുന്നത്. അതിനാലാണ് CEI (ഇറ്റാലിയൻ ബിഷപ്പ്സ് കോൺഫറൻസ്) ഏപ്രില്‍ 3 വരെ ഒത്തുകൂടൽ വേണ്ടാ എന്ന് നിർദ്ദേശിച്ചിരിക്കുന്നത്.

എന്നിരിക്കിലും, ജനങ്ങൾക്ക് അത്യാവശ്യഘട്ടങ്ങളിൽ കൂദാശാ പരികർമ്മത്തിന് വൈദീകരെ ലഭ്യവുമാണ്. കൂടാതെ, വിശുദ്ധ കുർബാനയുടെ തത്സമയ സംപ്രേഷണം വിശ്വാസികൾക്ക് ലഭ്യവുമാണ്.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker