Diocese

വിശുദ്ധ കുരിശിന്റെ അനുഗ്രഹം തേടി ലക്ഷങ്ങൾ കുരിശുമല കയറി

വിശുദ്ധ കുരിശിന്റെ അനുഗ്രഹം തേടി ലക്ഷങ്ങൾ കുരിശുമല കയറി

സാബു കുരിശുമല

കുരിശുമല: തെക്കൻ കുരിശുമല തീർത്ഥാടനം മൂന്നു ദിനങ്ങൾ പിന്നിടുമ്പോൾ തീർത്ഥാടക ലക്ഷങ്ങൾ മലകയറി നെറുകയിലെ വിശുദ്ധ കുരിശിനെ ദർശിച്ച്‌ ജീവിത സായൂജ്യം നേടി. കഠിനമായ വേനൽച്ചൂടും ശക്തമായ കാറ്റും അവഗണിച്ച്‌ അതിരാവിലെ മുതൽ തീർത്ഥാടകർ മലകയറിത്തുടങ്ങി.

രാവിലെ 5.30-നും 8.00- നും നെറുകയിലർപ്പിക്കപ്പെട്ട ദിവ്യബലിയിലും 7.30- ന്‌ സംഗമവേദിയിൽ അർപ്പിക്കപ്പെട്ട ദിവ്യബലിയിലും നൂറുകണക്കിന്‌ വിശ്വാസികൾ പങ്കെടുത്തു. ഫാ.ഐസക്‌ മാവറവിളാകം, ഫാ.ജസ്റ്റിൻ നുള്ളിക്കാട്‌, ഫാ.ബനഡിക്ട്‌, ഫാ.സേവ്യർ രാജ്‌ എന്നിവർ തിരുക്കർമ്മങ്ങൾക്ക്‌ മുഖ്യകാർമ്മികരായി.

9.00-ന്‌ ആത്മാഭിഷേക ധ്യാനവും ആത്മീയ കൗൺസിലിംഗും ദിവ്യകാരുണ്യ ആരാധനയും സംഗമവേദിയിൽ നടന്നു. അട്ടപ്പാടി സെഹിയോൻ ധ്യാനകേന്ദ്രവും കുരിശുമല പ്രാർത്ഥനാ ഗ്രൂപ്പും നേതൃത്വം നൽകി.

വൈകുന്നേരം 4.30-ന്‌ സംഗമവേദിയിൽ ആഘോഷമായ സമൂഹദിവ്യബലി നടന്നു. മോൺ. വി.പി.ജോസ്‌ മുഖ്യ കാർമ്മികനായിരുന്നു. തുടർന്ന്‌ ലൂര്‍ദ്ദ്‌ മാതാ ഗ്രോട്ടോയിലേയ്‌ക്ക്‌ ആഘോഷമായ ദിവ്യകാരുണ്യ പ്രദക്ഷിണം നടന്നു.

വൈകുന്നേരം 6.30-ന്‌ സംഗമവേദിയിൽ ഫാ.ജോൺ ബാപ്‌റ്റിസ്റ്റ്‌ അനുസ്‌മരണ സമ്മേളനം നടന്നു. ബെല്‍ജിയം മിഷനറിയും കര്‍മ്മലീത്ത വൈദികനുമായിരുന്ന ഫാ. ജോണ്‍ ബാപ്‌റ്റിസ്റ്റ്‌ 1935 ലാണ്‌ സുവിശേഷ പ്രചാരണാർത്ഥം ഇന്ത്യയിലെത്തിയത്‌. അവിഭക്ത കൊല്ലം രൂപതയിൽ വൈദികനായി നിയമിതനായ അദ്ദേഹം ദരിദ്രരുടെയും പാർശ്വവത്‌കരിക്കപ്പെട്ട വരുടെയും ഉന്നമനത്തിനായി കൊല്ലം രൂപത മുഴുവൻ അക്ഷീണം പ്രയത്‌നിച്ചു. നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും ആതുരാലയങ്ങളും ദേവാലയങ്ങളും തൊഴിൽ സ്ഥാപനങ്ങളും പുഃനരധിവാസ കേന്ദ്രങ്ങളും അദ്ദേഹം സ്ഥാപിച്ചു.

1957 മാർച്ച്‌ 27-ന്‌ കുരിശുമല നെറുകയിൽ ആദ്യമായി വിശുദ്ധകുരിശ്‌ സ്ഥാപിച്ച്‌ തീർത്ഥാടനത്തിന്‌ തുടക്കം കുറിച്ചത്‌ അദ്ദേഹമാണ്‌. 1973-ൽ സ്വദേശമായ ബെല്‍ജിയത്തിലേക്കു മടങ്ങിയ അദ്ദേഹം 1974 ഡിസംബർ 25-ന്‌ ദിവംഗതനായി.

കുരിശുമല സ്‌പിരിച്വൽ  ഡയറക്‌ടർ ഫാ. സാജൻ ആന്റണി സമ്മേളനത്തിൽ  അധ്യക്ഷനായിരുന്നു. പാങ്ങോട്‌ കാർമ്മൽ ആശ്രമം സുപ്പീരിയർ ഫാ. സഖറിയാസ്‌ വരിക്കമാക്കൽ ഓ.സി.ഡി. സമ്മേളനം ഉദ്‌ഘാടനം ചെയ്‌തു. ഫാ.ഷാജി ഡി. സാവിയോ, ഡോ.പയസ്‌ ചെറിയകൊല്ല, ശ്രീ. സത്യനേശൻ ഉപദേശി, സിസ്റ്റർ ലൂർദ്ദുമേരി, റവ.ജയകുമാർ, ശ്രീമതി അൽഫോൺസാ, ശ്രീമതി ദീപ, ശ്രീമതി സിസിലി, ശ്രീമതി ജയന്തി കുരിശുമല, ജെ.എം.ബാബു എന്നിവർ പ്രസംഗിച്ചു.

8.30-ന്‌ തിരുവനന്തപുരം വോയ്‌സ്‌ ഓഫ്‌ ഇന്ത്യയുടെ നേതൃത്വത്തിൽ ക്രിസ്‌തീയ ഭക്തിഗാനമേളയും തുടർന്ന്‌ ആനപ്പാറ ഹോളി വോയ്‌സിന്റെ നേതൃത്വത്തിൽ ഭക്തിഗാന ശുശ്രൂഷയും ഇല്യൂഷനും ഉണ്ടായിരുന്നു.

വിശുദ്ധകുരിശിന്റെ തുരുസ്സന്നിധിയിൽ ആറുകാണി സി.എസ്‌.ഐ.സഭയുടെ നേതൃത്വത്തിൽ പ്രാർത്ഥനാ ശുശ്രൂഷയും തുടർന്ന്‌ ദിവ്യബലിയും ഉണ്ടായിരുന്നു. റവ.ജെനിൽ ബോസ്‌, ഫാ.ബിനു വർഗ്ഗീസ്‌ എന്നിവർ കാർമ്മികരായി.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker