വിശുദ്ധ കുരിശിനെ അവഹേളിച്ചതിനെതിരെ “കുരിശ് യാത്ര” നടത്തി കെ.സി.വൈ.എം കൊച്ചി രൂപതയുടെ പ്രതിഷേധം
ക്രൈസ്തവ വിശ്വാസത്തിന്റെ അടിസ്ഥാനമായ വിശുദ്ധ കുരിശിനെ അപമാനിച്ച സാമൂഹ്യവിരുദ്ധരുടെ അവഹേളനത്തിനെതിരെ...
ജോസ് മാർട്ടിൻ
കൊച്ചി: ക്രൈസ്തവ വിശ്വാസത്തിന്റെ അടിസ്ഥാനമായ വിശുദ്ധ കുരിശിനെ അപമാനിച്ച സാമൂഹ്യവിരുദ്ധരുടെ അവഹേളനത്തിനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കൊച്ചി രൂപതാ കെ.സി.വൈ.എം. കുരിശ് യാത്ര” നടത്തി. കോവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ട് ഫോർട്ട്കൊച്ചി സാന്താക്രൂസ് കത്തീഡ്രൽ ബസലിക്ക ദേവാലയം മുതൽ വി.കുരിശിന്റെ പ്രസിദ്ധ തീർഥാടനകേന്ദ്രമായ മട്ടാഞ്ചേരി കൂനൻ കുരിശ് പള്ളിവരെയാണ് കാൽനടയായി കുരിശ് യാത്ര നടത്തിയത്.
കെ.സി.വൈ.എം. ലാറ്റിൻ സംസ്ഥാന ജനറൽ സെക്രട്ടറി ആന്റണി അൻസിൽ കുരിശ് യാത്ര ഉദ്ഘാടനം ചെയ്തു. കെ.സി.വൈ.എം. കൊച്ചി രൂപതാ പ്രസിഡന്റ് ജോസ് പള്ളിപ്പാടൻ അധ്യക്ഷതവഹിച്ചു. ബസിലിക്ക റെക്ടർ ഫാ.ജോപ്പൻ അണ്ടിശ്ശേരിയിൽ മുഖ്യപ്രഭാഷണം നടത്തി. കൊച്ചി രൂപതാ പി.ആർ.ഒ. ഫാ.ജോണി സേവ്യർ പുതുക്കാട് സമാപന സന്ദേശം നൽകി.
ജനറൽ സെക്രട്ടറി കാസി പൂപ്പന, സെൽജൻ കുറുപ്പശ്ശേരി, ടെറൻസ് തെക്കേകളത്തുങ്കൾ, ജിഷി ആന്റണി, സാവിയോ സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.