വിശുദ്ധ കാർലോസ് അക്വിറ്റസിന്റെ നാമധേയത്തിൽ ലോകത്തിലെ പ്രഥമ ദൈവാലയം വരാപ്പുഴ അതിരൂപതയിൽ
വരാപ്പുഴ അതിരൂപതയിലെ കാക്കനാട്, പള്ളിക്കരയിൽ...

ജോസ് മാർട്ടിൻ
കൊച്ചി: സൈബർ ലോകത്തെ വിശുദ്ധൻ എന്നറിയപ്പെടുന്ന കാർലോ അക്വിറ്റസിനെ ഈ സഹസ്രാബ്ധത്തിന്റെ വിശുദ്ധനായി പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പാ പ്രഖ്യാപിച്ച ദിനത്തിൽ വരാപ്പുഴ അതിരൂപതയിലെ കാക്കനാട്, പള്ളിക്കരയിൽ വിശുദ്ധ കാർലോസ് അക്വിറ്റസിന്റെ നാമധേയത്തിലുള്ള ലോകത്തിലെ പ്രഥമ ദൈവാലയം വരാപ്പുഴ അതിരൂപതാ ആർച്ച് ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിൽ ആശീർവദിച്ചു.
വരാപ്പുഴ അതിരൂപതാ വികാർ ജനറൽമാരായ മോൺ. മാത്യു കല്ലിങ്കൽ, മോൺ. മാത്യു ഇലഞ്ഞിമിറ്റം, ചാൻസലർ ഫാ. എബിജിൻ അറക്കൽ, ഫാ. സോജൻ മാളിയേക്കൽ, ഇടവ വികാരി ഫാ. റോക്കി കൊല്ലംപറമ്പിൽ, ഫെറോനാ വികാരി ഫാ. പാട്രിക് ഇലവുങ്കൽ എന്നിവർ സന്നിഹിതരായിരുന്നു.
ഒരു കമ്പ്യൂട്ടർ വിദഗ്ധനായിരുന്ന വി. അക്വിറ്റസ് ദിവ്യകാരുണ്യത്തെ തന്റെ ജീവനെക്കാൾ ഏറെ സ്നേഹിച്ചിരുന്നു, നവ മാധ്യമ സാങ്കേതിക സംവിധാനങ്ങളിലൂടെ, യൂക്കറിസ്റ്റിക് അത്ഭുതങ്ങളും, മരിയൻ ദർശനങ്ങളും ലോകവുമായി പങ്കുവയ്ക്കുകയും ചെയ്തതിലൂടെയാണ് അദ്ദേഹം അറിയപ്പെടുന്നത്.
വിശുദ്ധ കാർലോ അക്യുട്ടിസ് 1991 മെയ് 3, 1991 ഇംഗ്ലണ്ടിൽ ജനിച്ചു. 15-ാംവയസ്സിൽ അദ്ദേഹം രക്താർബുദം ബാധിച്ച് മരിച്ചു. 2020-ൽ ഫ്രാൻസിസ് പാപ്പാ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ച ഇദ്ദേഹത്തെ സെപ്റ്റംബർ 7-ന് പോപ്പ് ലിയോ പതിനാലാമൻ പാപ്പാ വിശുദ്ധനായി പ്രഖ്യാപിച്ചു.