Kerala
വിശുദ്ധ അല്‍ഫോസാമ്മയുടെ തിരുനാളിന് ഇന്ന് തുടക്കം
വിശുദ്ധ അല്‍ഫോസാമ്മയുടെ തിരുനാളിന് ഇന്ന് തുടക്കം

സ്വന്തം ലേഖകൻ
ഭരണങ്ങാനം: വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിന് ഇന്ന് ഭരണങ്ങാനം തീർത്ഥാടന കേന്ദ്രത്തിൽ തുടക്കമാകും. രാവിലെ 10:45-ന് പാലാ രൂപതാത്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് തിരുന്നാളിന് കൊടിയേറ്റി തുടക്കം കുറിക്കും.
തിരുന്നാൾ ദിവസങ്ങളിൽ രാവിലെ 11-ന് നടക്കുന്ന വിശുദ്ധ കുർബാനയിൽ വിവിധ രൂപതാധ്യക്ഷന്മാർ വിശുദ്ധ കുർബാന അർപ്പിക്കും.
തിരുന്നാൾ ദിവസങ്ങളിൽ സീറോ മലബാർ സീറോ മലങ്കര, ലത്തീൻ റീത്തുകളിൽ ദിവ്യബലിയർപ്പണം ഉണ്ടായിരിക്കും. അതുപോലെ തന്നെ,
തിരുനാൾ ദിനങ്ങളിൽ സായാഹ്ന പ്രാർത്ഥന, ജപമാല മെഴുകുതിരി പ്രദിക്ഷണം എന്നിവയും ഉണ്ടായിരിക്കും.
