Kerala

വിശക്കുന്നവര്‍ക്ക് ആശ്രമ വാതിലുകള്‍ തുറന്നിട്ട് അഞ്ചപ്പത്തിന്റെ ശില്‍പ്പി

സ്വീകരിക്കുവാനും പടിക്കലോളം വന്ന് യാത്രയാക്കാനും ബോബി ജോസ് കട്ടികാട് അച്ചനിവിടെയുണ്ടാവും...

ജോസ് മാർട്ടിൻ

ഭക്ഷണം വ്യക്തിയുടെ അവകാശമാണെന്ന് വിശ്വസിക്കുന്ന ഫാ.ബോബി ജോസ് കട്ടികാട് തന്റെ ആശ്രമ വാതിലുകള്‍ വിശക്കുന്നവർക്ക് മുന്‍പില്‍ തുറന്നിട്ട്‌, സസ്യാഹാര വിഭവങ്ങൾ ഒരുക്കി വിശക്കുന്നവർക്ക് വേണ്ടി കാത്തിരിക്കുന്നു. പണം കണക്ക് പറഞ്ഞു വാങ്ങാന്‍ ഇവിടെ കാഷ്യറില്ല, അവിടെ വച്ചിരിക്കുന്ന ബോക്സിൽ വേണമെങ്കിൽ നിങ്ങള്‍ക്ക് ഇഷ്ട്ടമുള്ള പണം നിക്ഷേപിക്കാം. ബോബി അച്ചന്റെ വാക്കുകളില്‍ പറഞ്ഞാല്‍ സൗജന്യമായി ഭക്ഷണം കഴിച്ചുവെന്ന തോന്നല്‍ ഉണ്ടാവാതിരിക്കാനാണ് ഈ സംവിധാനം.

മൂന്ന് നേരത്തെക്കുള്ള വിഭങ്ങളാണ് ഇപ്പോള്‍ ഉള്ളത്. പ്രാതൽ രാവിലെ 7:30 മുതൽ 9 വരെ, ഉച്ചഭക്ഷണം 12:30 മുതൽ 2 വരെ, വൈകിട്ടത്തെ ചായ 4 മുതൽ 5 വരെ. സ്വീകരിക്കുവാനും പടിക്കലോളം വന്ന് യാത്രയാക്കാനും ബോബി ജോസ് കട്ടികാട് അച്ചനിവിടെയുണ്ടാവും.

ചങ്ങനാശ്ശേരി എസ്.ബി. കോളേജിലെ ഒരു ബിരുദ വിദ്യര്‍ത്ഥി ഒരിക്കല്‍ പറഞ്ഞ കാര്യം ഓര്‍ക്കുന്നു. സാമ്പത്തീകമായി വളരെ പിന്നില്‍ നില്‍ക്കുന്ന കുടുംബത്തിലെ അംഗം, ആലപ്പുഴയില്‍ നിന്നും ദിവസവും ചങ്ങനാശ്ശേരിക്ക് വന്നു പോകാന്‍ ബസ് കൂലി തന്നെ ഒരുവിധത്തില്‍ ഒപ്പിക്കും, ഭക്ഷണം കഴിക്കാന്‍ പലപ്പോഴും പൈസ കാണില്ല. അഞ്ചപ്പത്തെ കുറിച്ചറിയാം, ആദ്യമൊക്കെ അവിടെ പോയി ഭക്ഷണം കഴിക്കാന്‍ ചമ്മല്‍ ആയിരുന്നു. പക്ഷേ, വിശപ്പിന്റെ വിളിക്കു മുന്‍പില്‍ പിടിച്ചുനില്‍ക്കാനായില്ല. തന്റെ പഠനം തുടര്‍ന്ന് കൊണ്ട് പോകുന്നതില്‍ ബോബി അച്ചന്റെ ‘അഞ്ചപ്പം’ എന്ന ഭക്ഷണശാലയുടെ പങ്ക് വളരെ വലുതാണ്. അങ്ങനെ എത്ര എത്ര പേര്‍ ദിവസവും വിശപ്പടക്കി മടങ്ങുന്നു.

എറണാകുളത്ത് നിന്ന് തൃപ്പൂണിത്തുറക്ക് പോകുന്ന വഴിയില്‍, പേട്ട ജംങ്ഷനിൽ നിന്ന് മരടിലേക്കുള്ള റോഡിൽ അര കിലോമീറ്റർ മുന്നോട്ട് പോയാൽ ഗാന്ധി പ്രതിമയ്ക്ക് തൊട്ടു മുൻപായി, ഇടത് വശത്ത് കപ്പൂച്ചിൻ മെസ്സ് കാണാം.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker