വിമല ഹൃദയ സമര്‍പ്പണത്തിന് പിന്നാലെ ഉക്രെയ്നില്‍ മാതാവിന്‍റെ ആദ്യ അത്ഭുതം
ഉക്രെയ്നും റഷ്യയും വിട്ട്വീഴ്ചകള്‍ക്ക് തയ്യാറാണെന്ന് അറിയിച്ചത് മറ്റൊരു ശുഭ സൂചനയാണ്.
അനില്‍ ജോസഫ്
കിവ് : മാര്‍ച്ച് 25 ന് ഉക്രെയ്നെയും റഷ്യയെും പരിശുദ്ധമാതാവിന്‍റെ വിമല ഹൃദയത്തില്‍ സമര്‍പ്പിച്ച പ്രാര്‍ഥന കഴിഞ്ഞ് ഒരാഴ്ച കഴിയുമുമ്പുതന്നെ ഇരു രാഷ്ട്രങ്ങളും സമാധാന ചര്‍ച്ചകളുമായി മുന്നോട്ട് വരുന്നു എന്ന ശുഭ സൂചകമായ വാര്‍ത്ത പുറത്ത് വരുന്നു.
സുരക്ഷാ കാര്യങ്ങളില്‍ അന്താരാഷ്ട്ര ഉറപ്പ് ലഭ്യമാക്കാമെങ്കില്‍ നാറ്റോ സൈനിക സഖ്യത്തില്‍ ചേരാതെ നിക്ഷ്പക്ഷ രാജ്യമായി ഉക്രെയ്ന്‍ തുടരാമെന്ന വാഗ്ദാനം റഷ്യ തത്വത്തില്‍ അംഗീകരിച്ചിരിക്കുകയാണ്. ഉക്രെയ്നും റഷ്യയും വിട്ട്വീഴ്ചകള്‍ക്ക് തയ്യാറാണെന്ന് അറിയിച്ചത് മറ്റൊരു ശുഭ സൂചനയാണ്.
റഷ്യന്‍ പ്രസിഡന്‍റ് വ്ളാഡിമര്‍ പുട്ടിനും ഉക്രെയ്ന്‍ പ്രസിഡന്‍റ് വോളോഡിമര്‍ സെലസ്കിയുമായി നേരിട്ടുളള ചര്‍ച്ചകള്‍ക്ക് പ്രതീക്ഷ പകരുമ്പോള്‍ ഇരു രാജ്യങ്ങളുടെയും വിദേശകാര്യ മന്ത്രിമാര്‍ ധാരണയിലെത്തും. ഇന്നലെ ഇസ്താബുളില്‍ നടന്ന ചര്‍ച്ചയില്‍ ഉയ്ര്നെിലെ പ്രധാനപ്പെട്ട രണ്ട് സ്ഥലങ്ങളില്‍ നിന്ന് റഷ്യന്‍ സേന പിന്‍മാറിയതായി ഉക്രെയന്‍് സേനാധികാരികള്‍ അറിയിച്ചതായി ചര്‍ച്ചയില്‍ ഉയര്‍ന്ന് വന്നു.
പരിശുദ്ധ പിതാവ് ഇരു രാജ്യങ്ങളെയും മാതാവിന് സമര്‍പ്പിച്ച ശേഷം യുദ്ധം മുലമുളള ഭികരാവസ്ഥ രാജ്യത്തെ ഒരിടത്തും റിപ്പോര്‍ട്ട് ചെയ്യ്തിട്ടുമില്ല. മധ്യസ്ഥ ചര്‍ച്ചകളില്‍ ശുഭ സൂചനയാണ് ലോക നേതാക്കളും പങ്ക് വക്കുന്നത്.