Diocese

വിദ്യാഭ്യാസ വർഷാചരണവുമായി ബന്ധപ്പെട്ട് കട്ടയ്ക്കോട് ഇടവകയുടെ SPGയും കുട്ടികളുടെ BCCയും

വിദ്യാഭ്യാസ വർഷാചരണവുമായി ബന്ധപ്പെട്ട് കട്ടയ്ക്കോട് ഇടവകയുടെ SPGയും കുട്ടികളുടെ BCCയും

അനുജിത്ത്

കട്ടയ്ക്കോട്: നെയ്യാറ്റിൻകര രൂപത പ്രഖ്യാപിച്ച വിദ്യാഭ്യാസ വർഷാചരണത്തിൻ്റെ ഭാഗമായി കട്ടയ്ക്കോട് സെൻ്റ് ആൻ്റണീസ് ഇടവകയുടെ ആഭിമുഖ്യത്തിൽ “Self Preparation Group” (SPG) ന്റെ രൂപീകരണവും, “കുട്ടികളുടെ BCCയൂണിറ്റ് രൂപീകരണവും” നടന്നു.

ഇടവകയുടെ ഉന്നത വിദ്യാഭ്യാസപരമായ കാര്യങ്ങൾക്ക് മുൻഗണന നൽകി കൊണ്ട് 2019-2020 വാർഷിക പദ്ധതി പ്രകാരം ഏപ്രിൽ, മെയ് മാസങ്ങളിൽ നടത്തപ്പെടുന്ന പരിപാടികളാണ് SPG (SELF PREPARATION GROUP)യും കുട്ടികളുടെ BCC രൂപീകരണവും.

ഇടവക വികാരി ഫാ.റോബർട്ട് വിൻസെൻ്റിൻ്റെ നേതൃത്യത്തിൽ
ഇടവകയിലെ തന്നെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന വനിതകളെയും (പെൺകുട്ടികളെയും), പുരുഷൻമാരേയും (ആൺകുട്ടികളേയും) ചെറു ഗ്രൂപ്പുകളാക്കി നടത്തുന്ന “Self Preparation Group”ൽ വിദ്യാഭ്യാസത്തിനു ശേഷം മറ്റുതൊഴിൽ മേഖലകളിലേയ്ക്ക് തിരിഞ്ഞവരെയും, വിവാഹശേഷം പഠനം മുടങ്ങിപ്പോയ വനിതകളെയും പി.എസ്.സി. പോലുള്ള മത്സര പരീക്ഷകളിൽ പ്രാപ്തരാക്കുക എന്നൊരു വലിയ ലക്ഷ്യം മുന്നോട്ടു വയ്ക്കുകയാണ് കട്ടയ്ക്കോട് ഇടവക.

“നീ എനിക്കു തന്നവരിൽ ആരെയും ഞാൻ നഷ്ടപ്പെടുത്തിയില്ല” എന്ന ബൈബിൾ വാക്യത്തെ അനുസ്മരിച്ചു കൊണ്ട് ഇടവകയുടെ യൂണിറ്റിലെ കുട്ടികളെ ഒരുമിച്ചുകൂട്ടി അവരുടെ ആദ്ധ്യാത്മികവും, വൈജ്ഞാനികവും, വ്യക്തിത്വവും, സാംസ്കാരിക ബോധവും, ജീവിത മൂല്യങ്ങളും, സമഗ്ര സമ്പൂർണ്ണ വളർച്ചയും ലക്ഷ്യം വയ്ക്കുന്ന പരിപാടിക്ക് സഹവികാരി രാജേഷ് കുറിച്ചിയിലും, കോ-ഓർഡിനേറ്റർ ബാബുദാസും വേണ്ട നിർദ്ദേശങ്ങൾ നൽകുന്നു.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker