Parish

വിദ്യാഭ്യാസ വര്‍ഷത്തിന് ഈഴക്കോടിന്‍റെ തനി “സ്റ്റൈല്‍”

വിദ്യാഭ്യാസ വര്‍ഷത്തിന് ഈഴക്കോടിന്‍റെ തനി "സ്റ്റൈല്‍"

 

ഫാ.എ.എസ്.പോള്‍

മലയിന്‍കീഴ്: നെയ്യാറ്റിന്‍കര രൂപത വിദ്യാഭ്യാസ വര്‍ഷാചരണത്തിന്‍റെ ഭാഗമായി രൂപതയിലെ എല്ലാ ദേവാലയങ്ങളും വിവിധ പരിപാടികളുമായി മുന്നേറുമ്പോള്‍, ഈഴക്കോട് ലിയോ പോള്‍ഡ് ദേവാലയം “സ്റ്റൈല്‍” എന്ന ന്യൂതന ആശയം അവതരിപ്പിക്കുകയാണ്. ഈഴക്കോട് ഇടവകയും വിഴവൂര്‍, ചൂഴാറ്റുകോട്ട ഉപ ഇടവകകളും സംയുക്തമായി വിദ്യാഭ്യാസ വല്‍സര ത്തിന്‍റെ പ്രഥമ സംരംഭമായി രണ്ടാഴ്ച നീണ്ടു നില്ക്കുന്ന “Style (Study till you learn effectively) 2019” എന്ന വിദ്യാഭ്യാസ പരിപാടിയുമായി വ്യത്യസ്തമാകുന്നു.

Style 2019-ന്റെ ഉദ്ഘാടനം പ്രശസ്ത സിനിമ – സീരിയല്‍ നടന്‍ ടോം ജേക്കബ് 91- )o സങ്കീര്‍ത്തനം ഉരുവിട്ടു കൊണ്ട് നിർവഹിച്ചു. കുട്ടികളുടെ രൂപീകരണത്തില്‍ മാതാപിതാക്കളുടെ പങ്ക് അമൂല്യമാണെന്നും, കുട്ടികള്‍ക്ക് ആത്മവിശ്വാസം പകരുന്നത് മാതാപിതാക്കളാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. അതേസമയം, ജോലി കിട്ടിയാല്‍ നിറുത്തേണ്ടതല്ല വിദ്യാഭ്യാസമെന്നും, അറിവിനു വേണ്ടിയും ജീവിത മൂല്യങ്ങള്‍ക്കു വേണ്ടിയും പഠനം തുടരണമെന്നും അധ്യക്ഷ പ്രസംഗത്തില്‍ ഇടവക വികാരി ഫാ.എ.എസ്.പോള്‍ ആഹ്വാനം ചെയ്തു.

മലയാളം, ഇംഗ്ലീഷ്, ഹിന്ദി, കണക്ക്, സംഗീതം, സംഗീത ഉപകരണം, പഠനരീതികള്‍, അഭിരുചി പോഷണം, ഡ്രോയിംഗ് എന്നിവയുടെ അടിസ്ഥാന പാഠങ്ങളും ഹീബ്രൂ, ഗ്രീക്ക്, തമിഴ് എന്നിവയുടെ ലിപികളും ഇന്‍ഡോര്‍ ഗെയിംസ് തുടങ്ങിയവയാണ് സ്റ്റൈൽ 2019-നെ ശ്രദ്ധേയമാകുന്നത്.

മൂന്ന് ഇടവകകളിലെയും കൗണ്‍സില്‍ അംഗങ്ങളും വിദ്യാഭ്യാസ- വചന ബോധന പ്രതിനിധികളും സംരംഭത്തിന് സഹകാരികളാകുന്നു. ഉദ്‌ഘാടന സമ്മേളനത്തിന് ഈഴക്കോട് ഇടവക കൗണ്‍സില്‍ സെക്രട്ടറി സജുലാല്‍ സ്വാഗതവും, സ്റ്റൈല്‍ 2019 കണ്‍വീനര്‍ ഷാജികുമാര്‍ നന്ദിയും അർപ്പിച്ചു.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker