വിദ്യാഭ്യാസം സംവരണ വിഷയങ്ങളില്‍ സീറോ മലബാര്‍ നേതൃത്വം മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി
വിദ്യാഭ്യാസം സംവരണ വിഷയങ്ങളില്‍ സീറോ മലബാര്‍ നേതൃത്വം മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി
സ്വന്തം ലേഖകന്‍
തിരുവനന്തപുരം; സിറോ മലബാര്‍ സഭയുടെ പബ്ലിക് അഫയേഴ്സ് കമ്മീഷന്‍ ചെയര്‍മാന്‍ ആര്‍ച്ച് ബിഷപ്പ് ആന്‍ഡ്രുസ് താഴത്തും കണ്‍വീനര്‍ ബിഷപ്പ് തോമസ് തറയിലും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍റെ സാന്നിധ്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് സംവരണ വിദ്യാഭ്യാസ വിഷയങ്ങളില്‍ നിവേദനം സമര്‍പ്പിച്ചു.ഇ ഡബ്ല്യൂഎസ്
സംവരണം കേരളത്തില്‍ നടപ്പിലാക്കിയ സര്‍ക്കാരിനെ അഭിനന്ദിച്ചതിന് ഒപ്പം പി എസ്സി നിയമനങ്ങളില്‍ 2019 ജനുവരി മുതല്‍ മുന്‍കാല പ്രാബല്യം കൂടി നല്‍കണമെന്നും സംവരണ ആനുകൂല്യങ്ങളില്‍ കേന്ദ്രം നല്‍കിയിരിക്കുന്ന മാനദണ്ഡങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത് പുനഃപരിശോധിക്കണം എന്നും ആവശ്യപ്പെട്ടു. സാമ്പത്തിക സംവരണത്തെ കുറിച്ച് നിഷിപ്ത താല്‍പര്യക്കാര്‍ നടത്തുന്ന വ്യാജ പ്രചാരണങ്ങളെ കുറിച്ചും സഭാ നേതൃത്വം മുഖ്യമന്ത്രിയെ ധരിപ്പിച്ചു.
ഇന്‍റര്‍ ചര്‍ച്ച് കൗണ്‍സിലിന് വേണ്ടി അധ്യാപക നിയമന അംഗീകാരവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ അടങ്ങിയ നിവേദനം ഇന്‍റര്‍ ചര്‍ച്ച് കൗണ്‍സില്‍ വിദ്യാഭ്യാസ കമ്മീഷന്‍ ചെയര്‍മാന്‍ കൂടിയായ ആര്‍ച്ച് ബിഷപ്പ് ആന്‍ഡ്രുസ് താഴത്ത് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചു.
ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴില്‍ ഉള്ള പദ്ധതികളുടെ നടത്തിപ്പില്‍ കേരളത്തിലെ ക്രൈസ്തവ സമൂഹം നേരിട്ട് കൊണ്ടിരിക്കുന്ന അനീതിപരമായ അവഗണനയെ കുറിച്ചും പ്രതിനിധി സംഘം മുഖ്യമന്ത്രിയോട് പരാതി ഉന്നയിച്ചു. ന്യൂനപക്ഷ ക്ഷേമ പദ്ധതികളിലെ 80:20 അനുപാതം അംഗീകരിക്കാന്‍ ആവില്ലെന്നും ന്യൂനപക്ഷ ക്ഷേമ ആക്ടില്‍ കമ്മീഷന്‍ അംഗങ്ങളുടെ നിയമനവുമായി ബന്ധപ്പെട്ട് 2017ഇല്‍ വരുത്തിയ ഭേദഗതി റദ്ദ് ചെയ്യണമെന്നും മുഖ്യമന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു.
ഉന്നയിക്കപ്പെട്ട വിഷയങ്ങള്‍ പരിശോധിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കാമെന്ന് മുഖ്യമന്തി ഉറപ്പ് നല്‍കിയിട്ടുണ്ട്.
സംവരണേതര വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് വേണ്ടിയുള്ള 10 ശതമാനം സംവരണ വിഷയം 2020 ജനുവരിയില്‍ ചേര്‍ന്ന സിറോ മലബാര്‍ മെത്രാന്‍ സിനഡ് ചര്‍ച്ച ചെയ്തു ഈ വിഷയത്തില്‍ സത്വര നടപടി സ്വീകരിക്കാന്‍ ആവശ്യപ്പെട്ടു കൊണ്ട് സിറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സിനഡ് തീരുമാന പ്രകാരം മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു.
സംവരണേതര വിഭാഗങ്ങളിലെ പാവപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന ഭരണഘടനാനുസൃതമായ ആനുകൂല്യങ്ങള്‍ ഉറപ്പ് വരുത്തുന്നതിനുള്ള നടപടികള്‍ തുടര്‍ന്നും സ്വീകരിക്കുമെന്നും ആര്‍ച്ച് ബിഷപ്പ് ആന്‍ഡ്രുസ് താഴത്ത് അറിയിച്ചു.