വിജ്ഞാനത്തിന്റ പുതിയ വാതിലുകൾ തുറന്ന് മൾട്ടിമീഡിയ ക്വിസ്
വിജ്ഞാനത്തിന്റ പുതിയ വാതിലുകൾ തുറന്ന് മൾട്ടിമീഡിയ ക്വിസ്
അർച്ചന കണ്ണറവിള
നെയ്യാറ്റിൻകര: വിജ്ഞാനത്തിന്റ പുതിയ വാതിലുകൾ തുറന്ന് മൾട്ടിമീഡിയ ക്വിസുമായി നെയ്യാറ്റിൻകര രൂപത. രൂപതയിലെ യുവജനങ്ങൾക് വേണ്ടി വിജ്ഞാനത്തിന്റെയും ക്രൈസ്തവ വിശ്വാസത്തിന്റെയും യഥാർത്ഥ അറിവ് പകർന്നു നൽകുക എന്ന ലക്ഷ്യത്തോടെ എൽ.സി. വൈ.എം. നെയ്യാറ്റിൻകര രൂപത സമിതിയാണ് മുഴുവൻ യുവജനങ്ങൾക്കുമായി മൾട്ടിമീഡിയ മെഗാ ക്വിസ് സംഘടിപ്പിച്ചിരിക്കുന്നത്.
ഇക്കഴിഞ്ഞ മഴകെടുതി പ്രളയവുമായി ബന്ധപ്പെട്ടു സംസ്ഥാന സമിതി വർഷം തോറും നടത്തി വരുന്ന കലോത്സവം നടത്തുന്നില്ല എന്നറിയിച്ചതിന്റെ ഭാഗമായിട്ടാണ് നെയ്യാറ്റിൻകര രൂപത സമിതി മെഗാ ക്വിസുമായി മുന്നോട്ടു വന്നത്.
മെഗാ ക്വിസ് വിജയികൾക് 1-ആം സമ്മാനമായി 5001 രൂപയും 2-ആം സമ്മാനമായി 2501 രൂപയും ലഭിക്കും.
രണ്ടു ഘട്ടങ്ങളിലായി നടത്തപ്പെടുന്ന മത്സരത്തിൽ ആദ്യ ഘട്ടം നവംബറിൽ ഫെറോന തലങ്ങളിലും, രണ്ടാം ഘട്ടം ഡിസംബറിൽ രൂപത തലത്തിലും നടത്തും. മത്സരത്തിൽ സംയോജിത മാറ്റങ്ങൾ വരുത്തുന്നതിനും അന്തിമമായ തീരുമാനം എടുക്കുന്നതിനും രൂപതാ സമിതിയ്ക്ക് പരിപൂർണ്ണ അവകാശം ഉണ്ടായിരിക്കുമെന്ന് എൽ.സി.വൈ.എം. നെയ്യാറ്റിൻകര രൂപത പ്രസിഡന്റ് അരുൺ തോമസ് അറിയിച്ചു.
ഈ സംരംഭത്തിന് പൂർണ പിന്തുണയുമായി എൽ.സി.വൈ.എം. നെയ്യാറ്റിൻകര രൂപത ഡയറക്ടർ ഫാ.ബിനു നിലകൊള്ളുന്നുവെന്നത് വലിയ പ്രചോദനമാണെന്ന് യുവജനങ്ങൾ പറയുന്നു.
Fr Binu super