വാഹനാപകടത്തില്‍ 2 വൈദിക വിദ്യാര്‍ഥികള്‍ മരണമടഞ്ഞു.
70 അടി താഴ്ച്ചയിലേക്ക് ജീപ്പ് മറിഞ്ഞ് 2 വൈദിക വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം
അനില്‍ ജോസഫ്
കാണ്ഡമാല്‍ : 70 അടി താഴ്ച്ചയിലേക്ക് ജീപ്പ് മറിഞ്ഞ് 2 വൈദിക വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം. ഓ സി ഡി സഭയുടെ ഡല്‍ഹി പ്രൊവിന്‍സിലെ ബ്രദര്‍ മാസിന്‍ ഡിഗല്‍ ഓ സി ഡിയും ബ്രദര്‍ ലൂയിദാസ് പ്രിച്ച ഓ സി ഡി യുമാണ് മരണമടഞ്ഞത്.
കൊറോണയുടെയും ലേക്ഡൗണിന്‍്റെയും വലിയൊരു കാലയളവിന് ശേഷം സ്വന്തം നാടായ ഒഡീഷയിലെത്തി കുടുബത്തോടൊപ്പം തീര്‍ഥാടനത്തില്‍ പങ്കെടുക്കമ്പോഴാണ് ദാരുണമായ സംഭവം. അപകടത്തില്‍ ഇവരുടെ സൂഹൃത്തായ മെറ്റാരാള്‍ മരിക്കുകയും 6 പേര്‍ക്ക് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തു.
കാണ്ഡമാലിലെ ഒരു തീര്‍ഥാടന കേന്ദ്രത്തിന് സമീപം ഗന്‍ജാം ജില്ലയിലെ സറോദയിലാണ് അപകടം നടന്നത്. തിര്‍ഥാടക സംഘം സഞ്ചരിച്ചിരുന്ന ബൊലേറോ ജീപ്പ് വഴുതി 70 അടി താഴ്ചയിലേക്ക് മറിയികയായിരുന്നു. ബ്രദര്‍ മാസിന്‍ സംഭവ സ്ഥലത്തും ബ്രദര്‍ ലൂയിദാസ് ആശുപത്രിയില്‍ കൊണ്ടുപോകുന്ന വഴിയിലുമാണ് മരണമടഞ്ഞത്.
ഇരുവരും മൈസൂര്‍ പുഷ്പാശ്രമ കോളേജ് ഓഫ് ഫിലോസഫിയിലെ ഒന്നാം വര്‍ഷ ഫിലോസഫി വിദ്യാര്‍ഥികളാണ്. 1968 ല്‍ ജനിച്ച ബ്രദര്‍ മാസില്‍ കാണ്ഡമലിലെ സുഗദാബാദി ഉപ ഇടവകാഗമാണ്. 1999 ല്‍ ജനിച്ച ബ്രദര്‍ ലൂയിദാസ് കാണ്ഡമാലിലെ തന്നെ മണ്ഡസര്‍ ഇടവകാഗമാണ് .
വൈദിക വിദ്യാര്‍ഥികളുടെ മരണത്തില്‍ ഡല്‍ഹി പ്രൊവിന്‍സ് പ്രൊവിന്‍ഷ്യാള്‍ ഫാ. തോമസ് ടി മറോട്ടിപറയില്‍ അഗാധമായ ദു:ഖം രേഖപ്പെടുത്തി.