Vatican

വാഴ്ത്തപ്പെട്ട മര്‍ഗരീത്ത ബെയ്സ് വിശുദ്ധപദത്തിലേയ്ക്ക്

വാഴ്ത്തപ്പെട്ട മര്‍ഗരീത്ത ബെയ്സ് വിശുദ്ധപദത്തിലേയ്ക്ക്

ഫാ. വില്യം നെല്ലിക്കല്‍

വത്തിക്കാൻ സിറ്റി: ഫ്രാന്‍സിസ്ക്കന്‍ മൂന്നാം സഭാംഗമായ വാഴ്ത്തപ്പെട്ട മര്‍ഗരീത്ത ബെയ്സ് വിശുദ്ധപദത്തിലേയ്ക്ക്. വിശുദ്ധരുടെ നാമകരണ നടപടിക്രമവുമായി ബന്ധപ്പെട്ട് ഫ്രാന്‍സിസ് പാപ്പാ നടത്തിയ പുതിയ പ്രഖ്യാപനങ്ങള്‍, ജനുവരി 15-Ɔο തിയതി ചൊവ്വാഴ്ച വിശുദ്ധരുടെ കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തിന്റെ പ്രീഫെക്ട്, കര്‍ദ്ദിനാള്‍ ആഞ്ചലോ ബെച്യു നടത്തിയ കൂടിക്കാഴ്ചയിലാണ് പ്രസിദ്ധപ്പെടുത്തിയത്.

വാഴ്ത്തപ്പെട്ട മര്‍ഗരീത്ത ബെയ്സ് ഫ്രാന്‍സിസ്ക്കന്‍ മൂന്നാം സഭാംഗവും ( Franciscan Third Order) സ്വിറ്റ്സര്‍ലണ്ടു സ്വദേശിനിയുമാണ്. മര്‍ഗരീത്ത ബെയ്സിന്‍റെ (1815-1879) മാദ്ധ്യസ്ഥത്തില്‍ നടന്ന അത്ഭുതം അംഗീകരിക്കപ്പെട്ടതുകൊണ്ടാണ് വാഴ്ത്തപ്പെട്ട മര്‍ഗരീത്ത ബെയ്സിനെ വിശുദ്ധപദത്തിലേയ്ക്ക് ഉയര്‍ത്തുന്നത്.

കൂടാതെ, 1936-ലെ സ്പെയിനിലെ അഭ്യന്തര കലാപകാലത്ത് കൊല്ലപ്പെട്ട, അമലോത്ഭവനാഥയുടെ ഫ്രാന്‍സിസ്കന്‍ ധ്യാനാത്മക സമൂഹത്തിലെ സഹോദരിമാരായ (Order of Immaculate Conception) മരിയ കാര്‍മ്മന്റെയും മറ്റ് 13 സന്ന്യാസിനിമാരുടെയും രക്തസാക്ഷിത്വം വിശ്വാസത്തെപ്രതിയുള്ളതാണെന്നും പാപ്പാ സ്ഥിരീകരിച്ചു.

അതുപോലെ തന്നെ ദൈവദാസിമാരായ, മുഖ്യദൂതനായ വിശുദ്ധ മിഖയേലിന്റെ സഹോദരിമാരുടെ സന്ന്യാസ സമൂഹത്തിന്റെ (Congregation of the Sisters of The Archangel Michael) സഹസ്ഥാപകയും പോളണ്ടുകാരിയുമായ “അന്ന കവോരെക്കി”ന്റെയും; ദൈവമാതാവിന്റെ ദാസിമാരുടെ രോഗീപരിചരണത്തിനുള്ള സഭാംഗവും (Congregation of the Servants of Mary, Mistresses of the Sick) പുവര്‍ത്തറീക്കോ സ്വദേശിനിയുമായ “മരിയ സൊലെദാദ് സന്‍ജൂര്‍ജോ സാന്‍റോസി”ന്റെയും (മരിയ കൊണ്‍സൊലാത്ത) വീരോചിത പുണ്യങ്ങളും ഫ്രാന്‍സിസ് പാപ്പാ അംഗീകരിച്ചു.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker