Kerala

വാഴിച്ചൽ ഇമ്മാനുവേൽ കോളേജിൽ നാഷണൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ ആഗോള യോഗ ദിനം, പ്രകൃതി ദിനം, ആരോഗ്യജാഗ്രത

യുവതിയുവാക്കളിൽ സമഗ്രമായ വളർച്ച ലക്‌ഷ്യം വച്ചുകൊണ്ടാണ് വിവിധ ആനുകാലിക പ്രസക്തിയുള്ള പരിപാടികൾ സംഘടിപ്പിക്കുന്നത്

സ്വന്തം ലേഖകൻ

വെളളറട :കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി വാഴിച്ചൽ ഇമ്മാനുവേൽ കോളേജിലെ നാഷണൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ നടത്തപ്പെട്ട പ്രധാന പരിപാടികളാണ് ആഗോള യോഗ ദിനം, പ്രകൃതി ദിനം, ആരോഗ്യജാഗ്രത. പാഠ്യവിഷയങ്ങൾക്ക് പുറമെ യുവതിയുവാക്കളിൽ സമഗ്രമായ വളർച്ച ലക്‌ഷ്യം വച്ചുകൊണ്ടാണ് വിവിധ ആനുകാലിക പ്രസക്തിയുള്ള പരിപാടികൾ സംഘടിപ്പിക്കുന്നത്.

ആഗോള യോഗ ദിനം:

വാഴിച്ചൽ ഇമ്മാനുവേൽ കോളേജിലെ, നാഷണൽ സർവീസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ ആഗോള യോഗ ദിനം ആചരിച്ചു. പരിപാടി കോളേജ് മാനേജർ മോൺ.ക്രിസ്തുദാസ് ഉദ്ഘാടനം ചെയ്തു. യോഗ ഒരു ദിനചര്യ ആകണമെന്നും അത് ആരോഗ്യ സംരക്ഷനത്തിന് സഹായിക്കുമെന്നും മാനേജർ മോൺ.ക്രിസ്തുദാസ് പറഞ്ഞു.

കോളേജ് പ്രിൻസിപ്പൽ ഡോ.വിജയകുമാർ, കോളേജിലെ എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ ഫാ.സാജൻ ആന്റണി, പ്രോഗ്രാം അംഗം ആതിരാ എ.ആർ., യോഗ ട്രെയിനർ ശ്രീമതി.അൽഫോൻസാ എന്നിവർ സംസാരിച്ചു. ഇമ്മാനുവൽ കോളേജിലെ നൂറോളം എൻ.എസ്.എസ്. വോളന്റീർഴ്സ് പരിപാടിയിൽ പങ്കെടുത്തു.

കോളേജ് പരിസരത്ത് വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു:

ഇമ്മാനുവൽ കോളേജിന്റെ നാഷണൽ സർവീസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ പ്രകൃതി ദിനത്തോടനുബന്ധിച്ച്, കോളേജ് പരിസരത്ത് വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം കോളേജ് പ്രിൻസിപ്പൽ ഡോ.വിജയകുമാർ നിർവഹിച്ചു.

ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ് നൽകിയ വൃക്ഷത്തൈകൾ എൻ.എസ്.എസ്. വോളണ്ടിയേഴ്സ് കോളേജിന്റെ പരിസരത്ത് നട്ടുപിടിപ്പിക്കുകയായിരുന്നു. എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസറായ ഫാ.സാജൻ ആന്റണി, എൻ.എസ്.എസ്. വോളണ്ടിയേഴ്സ് എന്നിവർ പങ്കെടുത്തു.

ആരോഗ്യജാഗ്രത:

ഇമ്മാനുവൽ കോളേജിന്റെ നാഷണൽ സർവീസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ ഒറ്റശേഖരമംഗലം ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടുകൂടി ‘ആരോഗ്യജാഗ്രത’ സംഘടിപ്പിച്ചു. ഡോക്ടർ വിനോദ്, ഹെൽത്ത് ഇൻസ്പെക്ടറായ ബെസ്റ്റ് ശ്രീനിവാസ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

നാഷണൽ സർവീസ് സ്കീമിലെ വോളണ്ടിയേഴ്സും മറ്റ് വിദ്യാർത്ഥി-വിദ്യാർത്ഥിനികളും പങ്കെടുത്തു. ആരോഗ്യ പരിപാലനത്തെ കുറിച്ചും, പെട്ടെന്നുള്ള രോഗം വരാതെ സൂക്ഷിക്കുന്നതിനുള്ള കാര്യങ്ങളെക്കുറിച്ചും ഡോക്ടർ വിനോദ് ക്ലാസ് കൈകാര്യം ചെയ്തു.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker