ജോസ് മാർട്ടിൻ
ദുരിതാശ്വാസ പ്രവർത്തനങ്ങളെ ഏകോപിക്കാനും, രക്ഷാ ദൗത്യത്തെ സഹായിക്കാനുമായി കേരള ഐ ടി മിഷന്റെ keralarescue.in എന്ന പേരിൽ വെബ് സൈറ്റ് സജ്ജമായി.
വോളന്‍റിയറായി സേവനം നല്‍കാന്‍ താത്പര്യമുള്ളവര്‍ക്ക് വെബ് സൈറ്റ് ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്യാം.
(1)ഓരോ ജില്ലയിലും പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പുകളുടെ വിവരങ്ങള്‍ അവരുടെ ആവശ്യങ്ങള്‍ അറിയാനുള്ള സംവിധാനം,
(2) ആവശ്യ സാധനങ്ങൾ നൽകുന്നത് സംബന്ധിച്ചുള്ള വിവരങ്ങൾ
(3) ദുരിതാശ്വാസ പ്രവത്തനങ്ങൾക് നേതൃത്വം നൽകുന്ന ഉദ്യോഗസ്ഥരെ ബന്ധപ്പെടാൻ ഉള്ള വിവരങ്ങൾ
(4) റിലീഫ് / കളക്ഷൻ സെന്ററുകളുടെ വിവരങ്ങൾ
(5) സർക്കാര്‍ പുറപ്പെടുവിക്കുന്ന മുന്നറിയിപ്പുകള്‍
എന്നിവ ഈ സൈറ്റില്‍ ലഭ്യമാണ്. അതുപോലെതന്നെ സ്ഥലങ്ങളുടെ വിവരങ്ങൾ എന്നിവ Geo Locations ആയിട്ട് ഈ സ്ഥലങ്ങൾ കാണുവാൻ സാധിക്കും ഇതുവഴി ദുരിതാശ്വാസ പ്രവത്തനങ്ങൾ കുടുതല്‍ വേഗത്തില്‍ ആക്കാന്‍ സാധിക്കും