സ്വന്തം ലേഖകൻ
കൊച്ചി: ദേശീയ മരിയന്‍ തീര്‍ഥാടന കേന്ദ്രമായ വല്ലാര്‍പാടം ബസലിക്കയില്‍ പരിശുദ്ധ വല്ലാര്‍പാടത്തമ്മയുടെ തിരുനാള്‍ ഇന്ന് ആഘോഷിക്കും. രാവിലെ ബിഷപ് ഡോ.ഫ്രാന്‍സിസ് കല്ലറക്കല്‍, പാലിയം കുടുംബാഗങ്ങള്‍, വല്ലാര്‍പാടത്തമ്മ കായലില്‍ നിന്ന് രക്ഷിച്ച വളളിവീട്ടില്‍ മീനാക്ഷിയുടെ കുടുംബാഗങ്ങള്‍ എന്നിവര്‍ക്ക് സ്വീകരണം നല്‍കും.
തിരുനാള്‍ സമൂഹദിവ്യബലിക്ക് ബിഷപ് ഡോ. ഫ്രാന്‍സിസ് കല്ലറക്കല്‍ മുഖ്യ കാര്‍മികത്വം വഹിക്കും. ഇന്നലെ നടന്ന തിരുകര്‍മ്മങ്ങളില്‍ കോട്ടപ്പുറം ബിഷപ് ഡോ.ജോസഫ് കാരിക്കശ്ശേരി മുഖ്യ കാര്‍മ്മികനായി.
തുടർന്ന്, നൂറുകണക്കിന് വിശ്വാസികള്‍ പങ്കെടുത്ത പ്രദക്ഷിണവും നടന്നു.